മൂന്നാര്‍ പോലീസ് സ്റ്റേഷന് സമീപം വീണ്ടും മണ്ണിടിഞ്ഞ് ​ഗതാഗതം തടസപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി – ധനുഷ്ക്കൊടി ദേശീയ പാതയില്‍ മൂന്നാര്‍ പോലീസ് സ്റ്റേഷന് സമീപം വീണ്ടും മണ്ണിടിഞ്ഞ് ​ഗതാഗതം തടസപ്പെട്ടു. മണ്ണുനീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ബൊട്ടാണിക്കല്‍ ഗാര്‍ഡനു സമീപവും മണ്ണിടിഞ്ഞിരുന്നു. ഒരാഴ്ചയ്ക്കിടെ അഞ്ചാം തവണയാണ് മേഖലയില്‍ മണ്ണിടിച്ചിലുണ്ടാകുന്നത്.

മണ്ണിടിച്ചില്‍ തുടര്‍ച്ചയായയോടെ പഴയ മൂന്നാര്‍ വഴിയുള്ള ഗതാഗതത്തിന് ജില്ലാ കളക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പകരം കുഞ്ചിത്തണ്ണി, രാജാക്കാട് മേഖലയിലൂടെ ബോഡിമെട്ട് ഭാഗത്തേക്ക് പോകണമെന്ന നിര്‍ദേശമാണ് ജില്ലാ ഭരണകൂടം നല്‍കിയിരിക്കുന്നത്.

വലിയ അളവിലല്ലെങ്കില്‍ കൂടിയും മേഖലയില്‍ തുടര്‍ച്ചയായി മണ്ണിടിയുന്നുണ്ട്. ഇത് ഇതുവഴിയുള്ള ഗതാഗതത്തെ ബാധിക്കുന്നുണ്ട്. എപ്പോള്‍ മണ്ണിടിയും എന്ന് പറയാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. ജില്ലയില്‍ മൂന്നാറിലടക്കം മഴ തുടരുകയാണ്. ഇടവിട്ട് ശക്തമായി മഴ പെയ്യുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...