പാപുവ ന്യൂ ഗിനിയയിൽ മണ്ണിടിച്ചിൽ ദുരന്തം : മുന്നൂറിലേറെപ്പേർ മണ്ണിനടിയിൽ ; ആയിരത്തിലേറെ വീടുകൾ തകർന്നു

For full experience, Download our mobile application:
Get it on Google Play

പോര്‍ട്ട് മോര്‍സ്ബി: വടക്കൻ പാപുവ ന്യൂ ഗിനിയയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 300ലധികം ആളുകളും 1,100-ലധികം വീടുകളും മണ്ണിനടിയിലായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ പോർട്ട് മോറെസ്ബിയിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി എങ്ക പ്രവിശ്യയിലെ കാക്കളം ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ദുരന്തം. 1,182 വീടുകൾ മണ്ണിനടിയിലായതായി പാർലമെൻ്റ് അംഗം ഐമോസ് അകെമിനെ ഉദ്ധരിച്ച് പാപുവ ന്യൂ ഗിനിയ പോസ്റ്റ് കൊറിയർ റിപ്പോർട്ട് ചെയ്തു.

പ്രവിശ്യയിലെ മുലിറ്റക മേഖലയിലെ ആറിലധികം ഗ്രാമങ്ങളെ ബാധിച്ചതായി ഓസ്‌ട്രേലിയയുടെ വിദേശകാര്യ, വ്യാപാര വകുപ്പ് സ്ഥിരീകരിച്ചു. നാശനഷ്ടങ്ങളും ആളപായവും വിലയിരുത്താൻ പോർട്ട് മോറെസ്ബിയിലെ ഓസ്‌ട്രേലിയയുടെ ഹൈക്കമ്മീഷൻ പിഎൻജി അധികൃതരുമായി ബന്ധപ്പെട്ടുവെന്നും ഡിഎഫ്എടി വക്താവ് പറഞ്ഞു. മരണസംഖ്യ ഉയരുമെന്നും തിരച്ചിലിൽ നാല് മൃതദേഹങ്ങൾ കണ്ടെടുത്തതായി ഓസ്‌ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. മണ്ണിടിച്ചിലിനെത്തുടർന്ന് റോഡ് ​ഗതാ​ഗതം തടസ്സപ്പെട്ടത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഹെലികോപ്റ്ററുകൾ ഉപയോ​ഗിച്ചാണ് രക്ഷാപ്രവർത്തകർ പ്രദേശത്തേക്ക് എത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...