കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ മണ്ണിടിച്ചിൽ ; കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു

For full experience, Download our mobile application:
Get it on Google Play

കാസർകോട് : കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ കാറിനുമുകളിലേക്ക് മണ്ണിടിഞ്ഞു. സംസ്ഥാന പാതയിൽ ചെമ്മനാട് കോട്ടരുവത്ത് ആണ് സംഭവം. ഒരു കാറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടുവെന്നത് ആശ്വാസമാണ്. മണ്ണിടിഞ്ഞ് റോഡിലേക്ക് വീണതോടെ സ്ഥലത്തെ ഗതാഗതം പൂർണമായി സ്തംഭിച്ചു. അതേസമയം കാസർകോട് – കാഞ്ഞങ്ങാട് തീരദേശ പാതയിലെ പള്ളം ഭാഗത്ത് വെള്ളക്കെട്ട്. മഴ കനത്തതോടെയാണ് തീരദേശ പാതയിലെ പള്ളം ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതോടെ യാത്രക്കാർക്കും നാട്ടുകാർക്കും വലിയ ദുരിതത്തിലായിരിക്കുകയാണ്.

റോഡിന്റെ ഇരുവശങ്ങളിലുമായി മഴവെള്ളം കെട്ടിക്കിടക്കുന്നു. വെള്ളക്കെട്ട് കാരണം ദിവസേന ഗതാഗത തടസ്സവും അപകട സാധ്യതയും വർധിച്ചു. റോഡിലെ കുഴികൾ വെള്ളത്തിനടിയിൽ മറഞ്ഞുകിടക്കുന്നതിനാൽ വാഹനങ്ങൾ കുഴികളിൽ വീണ് നിയന്ത്രണം നഷ്ടപ്പെടുന്ന സംഭവങ്ങൾ പതിവാകുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസ് വേൾഡ് 2026 കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള

0
ഹനോയ്: മിസ് വേൾഡ് കിരീടം ചൂടി ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജൊഹെയ്റി മോള....

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...