വയനാട്ടിലെ ഉരുൾപൊട്ടൽ മുന്നറിയിപ്പ് പദ്ധതി സാങ്കേതിക കുരുക്കിൽ

For full experience, Download our mobile application:
Get it on Google Play

മേപ്പാടി: വയനാട്ടിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാൻ അമൃത സർവകലാശാല സമർപ്പിച്ച പദ്ധതി സാങ്കേതിക കുരുക്കിൽ കുടുങ്ങി വൈകുന്നു. മൂന്നാറിന് പുറമെ സിക്കിം, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ മികച്ച രീതിയിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഉരുൾപൊട്ടൽ ഭീഷണി ഏറെയുള്ള വയനാട്ടിൽ സർക്കാർ നടപടി ക്രമങ്ങളിൽ കുരുങ്ങി വൈകുന്നത്. ഉരുൾപൊട്ടൽ സാധ്യത മനസ്സിലാക്കി, ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി അമൃത സർവകലാശാല വികസിപ്പിച്ചെടുത്ത സംവിധാനമാണ് ലാൻഡ്‌സ്‌ലൈഡ് ഏർലി വാണിങ് സിസ്റ്റം. എഐ സാങ്കേതികവിദ്യ ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി)എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം ഇന്ത്യയിൽ ആദ്യമായി പരീക്ഷിച്ച് വിജയിച്ചത് കേരളത്തിലെ മൂന്നാറിലാണ്.

ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ 30 മീറ്ററോളം ആഴത്തിൽ വിവിധ സെൻസറുകൾ സ്ഥാപിച്ച് മണ്ണിലെ ഈർപ്പം, മഴയുടെ അളവ്, മണ്ണിലെ സമ്മർദം, ചെറിയ ഭൂചലനങ്ങൾ എന്നിവ നിരീക്ഷിക്കും. സെൻസറുകളിൽ നിന്ന് ലഭിക്കുന്ന ഡാറ്റ, എഐ സംവിധാനം ഉപയോഗിച്ച് വിശകലനം ചെയ്തിന് ശേഷം നാല് ഘട്ടങ്ങളായാണ് മുന്നറിയിപ്പ് നൽകുന്നത്. മുന്നറിയിപ്പ് വിവരങ്ങൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറുകയാണ് ചെയ്യുക.ഇത് അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ കൃത്യസമയത്ത് ഒഴിപ്പിക്കാൻ സഹായിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് വിഷയം : പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; സി...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് വിഷയം വഷളാക്കിയത് പിണറായി വിജയന്റെ പ്രതികരണമാണമെന്ന്...

വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം അമേരിക്ക നിയന്ത്രിക്കും ; കരാറിലെത്തിയതായി ട്രംപ്

0
വാഷിങ്ഷണ്‍ : വെനസ്വേലയുമായി എണ്ണ കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....

പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടുകൾ കാണിച്ച് ജുവലറികളിൽനിന്ന് സ്വർണം തട്ടി ; യുവാവ് അറസ്റ്റിൽ

0
ശ്രീകണ്ഠപുരം : പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടിലൂടെ വിശ്വസിപ്പിച്ച് ജൂവലറികളിൽനിന്ന് സ്വർണാഭരണങ്ങൾ തട്ടിയ...