‘ഏത് സമയത്തും ഇനിയും മണ്ണിടിച്ചിലുണ്ടാകാം ; ഒരു അറിയിപ്പും കേരളത്തിന് നൽകിയില്ല ‘ – കർണാടക സർക്കാറിനെതിരെ മന്ത്രി കെ.ബി ഗണേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കർണാടക അങ്കോലയിലെ അപകടത്തിൽ കർണാടക ഗതാഗത മന്ത്രിയുമായി സംസാരിച്ചെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. വലിയ മണ്ണിടിച്ചിലാണ് ഉണ്ടായിട്ടുള്ളത്. ഏത് സമയത്തും ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകാം. ലോറിയുടെ നമ്പർ ലഭ്യമായിട്ടില്ല. വലിയ മഴ പെയ്തിട്ടും കർണാടക സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഒരു അറിയിപ്പും കേരളത്തിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി ആരോപിച്ചു. തിരച്ചിൽ ഊർജിതമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും കനത്ത മഴ തടസ്സമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലിൽ ഇപ്പോഴും കാര്യക്ഷമമായ രക്ഷാപ്രവർത്തനം നടക്കാത്തത് സങ്കടകരമാണെന്നാണ് കാണാതായ അർജുന്റെ കുടുംബം പറയുന്നത്. അർജുൻ സുരക്ഷിതമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കുടുംബം. ഇന്നലെയും ഇന്നും അർജുന്റെ ഫോൺ റിങ് ചെയ്തിരുന്നെന്ന് അർജുന്റെ ഭാര്യ പറഞ്ഞു.

എന്നാൽ രക്ഷാപ്രവർത്തനം മന്ദഗതിയിൽ തുടരുന്നതിൽ ആശങ്കയുണ്ട്. രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടണമെന്ന് അർജുന്റെ സഹോദരി ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ 11 മണിക്കും ഇന്ന് രാവിലെയും അർജുന്റെ ഫോൺ റിങ് ചെയ്‌തതാണ് കുടുംബത്തിന് പ്രതീക്ഷ നൽകുന്നത്. എന്നാൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള മണ്ണ് നീക്കൽ മാത്രമാണ് നടക്കുന്നത് എന്നും രക്ഷാ പ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടണമെന്നും അർജുന്റെ സഹോദരി പറഞ്ഞു.
അപകടം നടന്ന കർണാടകയിലെ ഷിരൂർ ഗോകർണയിൽ അർജുന്റെ ബന്ധുക്കൾ എത്തിയിട്ടുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്നുൾപ്പെടെ അനുകൂലമായ സമീപനം ഇല്ലെന്നാണ് കുടുംബത്തിന് ലഭിക്കുന്ന വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...