ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണ ഉത്തരവ് കേന്ദ്രസർക്കാർ മരവിപ്പിച്ചു. മൂന്ന് മാസത്തേക്ക് അതായത് ഒക്ടോബർ 31 വരെയാണ് ഇറക്കുമതി നിയന്ത്രണ ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്. സർക്കാരിന്റെ പുതിയ അറിയിപ്പ് പ്രകാരം നവംബർ മുതലാണ് ലാപ്ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി നിയന്ത്രണ ഉത്തരവ് പ്രാബല്യത്തിൽ വരിക.
അതുകൊണ്ട് തന്നെ മൂന്ന് മാസത്തേക്ക് കൂടി ലൈസൻസില്ലാതെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ ഇലക്ട്രോണിക് കമ്പനികൾക്ക് കൂടുതൽ സമയം ലഭിക്കും. ഈ കമ്പനികൾ നവംബർ ഒനന് മുതൽ ഇത്തരം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ സർക്കാരിൽ നിന്ന് ലൈസൻസ് എടുക്കേണ്ടതുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലാപ്ടോപ്പ്, ടാബ് ലൈറ്റുകൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ, സെർവറുകൾ തുടങ്ങിയ ഇലക്ട്രോണിക് സാധനങ്ങളുടെ ഇറക്കുമതിക്കാണ് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയതായി കഴിഞ്ഞദിവസം അറിയിപ്പ് വന്നത്. നവംബർ മുതൽ അംഗീകൃത ലൈസൻസുള്ള കമ്പനികൾക്ക് മാത്രമായിരിക്കും ഇത്തരം ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ കഴിയുക. നേരത്തെ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയ്ക്ക് യാതൊരു നിയന്ത്രണങ്ങളുമില്ലായിരുന്നു.
സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ചൈനയും കൊറിയയും പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇലക്ട്രോണിക് സാധനങ്ങളുടെ ഇറക്കുമതി കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം. മെയ്ക്ക് ഇന്‍ ഇന്ത്യ, പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ) സ്‌കീം എന്നിവ പ്രകാരം ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കൂടി കണക്കിലെടുത്താണ് ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതായി സർക്കാർ ഉത്തരവിറക്കിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































