കോഴഞ്ചേരി ഗ്രാമപഞ്ചായത്തിൽ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പട്ടികജാതി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ലാപ്‌ടോപ് വിതരണം ചെയ്തു. സാങ്കേതിക വൈജ്ഞാനിക മേഖലകളിലേക്ക് വിദ്യാര്‍ഥികളുടെ അറിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം പ്രസിഡന്റ് റോയി ഫിലിപ്പ് നിര്‍വഹിച്ചു. രണ്ടു ലക്ഷം രൂപ വിനിയോഗിച്ചാണ് അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് മിനി സുരേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സോണി കൊച്ചുതുണ്ടില്‍, ബിജോ പി മാത്യു, ജനപ്രതിനിധികളായ ബിജിലി പി ഈശോ, റാണി കോശി, ഗീതു മുരളി, മേരിക്കുട്ടി, ജിജി വര്‍ഗീസ്, സുമിത ഉദയകുമാര്‍, സുനിത ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മെഡിക്കൽ കോളേജ് മോർഫിം​ഗ് കേസ് : പ്രതിക്കെതിരെ പരാതിയുമായി കൂടുതൽ വിദ്യാർത്ഥികൾ

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിംഗ് കേസിൽ പ്രതിയായ ഏബൽ...

കോഴിത്തീറ്റയ്ക്ക് വില കുത്തനെ കൂടി : കോഴി ഇറച്ചി വിൽപ്പന താഴോട്ട്

0
തൃശ്ശൂർ : പോത്തിറച്ചിക്കു പിന്നാലെ കോഴിയിറച്ചിക്കും പൊള്ളുംവില. കോഴിത്തീറ്റയുടെ വിലവർധനയാണ് ഇറച്ചിവില...

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...