തിരുവനന്തപുരം : ഒന്നു മുതൽ 1 വരെ ക്ലാസുകളിൽ പഠിക്കുന്ന എല്ലാ പട്ടികവർഗ വിദ്യാർത്ഥികൾക്കും പുതിയ ലാപ്ടോപ്പുകൾ ലഭ്യമാക്കുന്ന വിദ്യാകിരണം പദ്ധതിക്ക് തുടക്കം കുറിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പതിനാല് ജില്ലകളിലുമായി 45,313 കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ലാപ്ടോപ്പുകള് ലഭ്യമാക്കുന്നത്. 81.56 കോടി രൂപയ്ക്കുള്ള ലാപ്ടോപ്പുകളാണ് ഒരു മാസത്തിനകം വിതരണം പൂര്‍ത്തിയാക്കുക. നവംബര്‍ മാസത്തില്‍ത്തന്നെ വിതരണം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കി.
വിദ്യാകിരണം പദ്ധതി – പട്ടികവർഗ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് – നവംബറിൽ വിതരണം പൂർത്തിയാക്കും : മുഖ്യമന്ത്രി
RECENT NEWS
Advertisment