Friday, July 4, 2025 4:46 pm

ബം​ഗ്ലാദേശിലെ ഷിപ്പിം​ഗ് കണ്ടെയ്നർ ഡിപ്പോയിൽ വൻതീപിടുത്തം ; 35 പേർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ധാക്ക : ബംഗ്ലാദേശിലെ ചിറ്റഗോംഗിൽ ഷിപ്പിംഗ് കണ്ടെയ്‌നർ ഡിപ്പോയിലുണ്ടായ വൻ തീപിടിത്തത്തിൽ 35 പേർ മരിച്ചു. സീതകുണ്ഡ മേഖലയിലെ ഡിപ്പോയിലാണ് വൻ തീപിടുത്തമുണ്ടായത്. സംഭവത്തിൽ 450 ഓളം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ പറഞ്ഞു. “ഇതുവരെ 35 മൃതദേഹങ്ങൾ കണ്ടെടുത്തെന്ന് ഛത്തഗ്രാം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ രാസപ്രവർത്തനം മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. സ്‌ഫോടനത്തെ തുടർന്നാണ് തീ പടർന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാത്രി ഒമ്പത് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നും അർദ്ധരാത്രിയോടെയാണ് സ്‌ഫോടനമുണ്ടായതെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്‌ഫോടനത്തെ തുടർന്ന് തീ അതിവേഗം പടർന്നു. സംഭവത്തിൽ 450ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് റെഡ് ക്രസന്റ് യൂത്ത് ചിറ്റഗോംഗിലെ ഹെൽത്ത് ആന്റ് സർവീസ് ഡിപ്പാർട്ട്‌മെന്റ് മേധാവി ഇസ്താകുൽ ഇസ്ലാം പറഞ്ഞു. പരിക്കേറ്റ പലരുടെയും നില ​ഗുരുതരമാണ്. സ്‌ഫോടനത്തിൽ സമീപത്തെ വീടുകളുടെ ജനൽ ചില്ലുകൾ തകർന്നതായി ചിറ്റഗോംഗ് ഫയർ സർവീസ് ആൻഡ് സിവിൽ ഡിഫൻസ് അസി. ഡയറക്ടർ എംഡി ഫാറൂഖ് ഹുസൈൻ സിക്ദർ പറഞ്ഞു, “19 ഓളം അഗ്നിശമന യൂണിറ്റുകൾ തീ അണയ്ക്കാൻ എത്തിയിട്ടുണ്ട്. 2011 മെയ് മുതലാണ് കണ്ടെയ്‌നർ ഡിപ്പോ പ്രവർത്തിക്കുന്നുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരമെന്ന് എംവി ​ഗോവിന്ദൻ

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരമെന്ന് സിപിഐഎം സംസ്ഥാന...

ലഹരിക്കെതിരായ പ്രഭാത നടത്തം ; ഒരുക്കങ്ങള്‍ വിലയിരുത്തി രമേശ്‌ ചെന്നിത്തല

0
പത്തനംതിട്ട : പത്തനംതിട്ടയിൽ ജൂലൈ 14 ന് മുൻപ്രതിപക്ഷ...

പെരുമ്പാവൂരിൽ എക്സൈസിന്റെ ലഹരിവേട്ട ; 6.5 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാനക്കാരൻ അറസ്റ്റിലായി

0
കൊച്ചി: പെരുമ്പാവൂരിൽ എക്സൈസിന്റെ ലഹരിവേട്ട. 6.5 ഗ്രാം ഹെറോയിനുമായി ഇതരസംസ്ഥാനക്കാരൻ അറസ്റ്റിലായി....

വ്യാജലഹരി കേസിൽ മുഖ്യപ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും കസ്റ്റഡിയിൽ വിട്ടു

0
ചാലക്കുടി: ഷീല സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ ഗൂഡാലോചനക്കേസിലെ മുഖ്യപ്രതികളായ ലിവിയ ജോസിനെയും...