മുത്തങ്ങ ചെക്ക്പോസ്റ്റിൽ വൻ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ ചെക്ക്പോസ്റ്റിൽ വൻ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിലായി. എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയിലാണ് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 3481.74 കിലോ ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. സംഭവത്തിൽ പൊള്ളാച്ചി റെഡിയന്നൂര്‍ ചെലന്തിയമ്മന്‍ കോവില്‍ സ്ട്രീറ്റിനടുത്തുള്ള അര്‍ത്തുമാര്‍ പാളയം സ്വദേശി കാളി മുത്തു കുമാര്‍ (41) അറസ്റ്റിലായിട്ടുണ്ട്. ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കാനെത്തിയപ്പോൾ വണ്ടിയിൽ പഞ്ചസാര ലോഡ് എന്നാണ് ഇയാൾ പറഞ്ഞത്.

കര്‍ണാടക രജിസ്ട്രേഷൻ നമ്പറുള്ള ലോറിയിൽ ഡ്രൈവറായ കാളി മുത്തുകുമാർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ വാഹനം പരിശോധിച്ച ഉദ്യോഗസ്ഥർക്ക് പഞ്ചസാരയുടെ തരിപോലും കണ്ടെത്താനായില്ല. ലോഡ് മുഴുവൻ നിരോധിത പുകയില ഉൽപ്പന്നങ്ങളായിരുന്നു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എക്സൈസ് മുത്തങ്ങ ചെക്പോസ്റ്റിൽ പരിശോധന നടത്തിയതെന്നാണ് വിവരം. കർണാടകത്തിലെയും തമിഴ്‌നാട്ടിലെയും കേന്ദ്രങ്ങളിൽ നിന്ന് പത്ത് രൂപ നിരക്കിൽ വാങ്ങുന്ന ലഹരി വസ്തുക്കൾ കേരളത്തിലേക്ക് കടത്തിയ ശേഷം 40 മുതൽ 100 രൂപ വരെ ഈടാക്കിയാണ് വിൽക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.

ചെക്പോസ്റ്റ് വഴിയുള്ള വൻ കടത്ത് പിടികൂടാനായ സന്തോഷത്തിലാണ് ഉദ്യോഗസ്ഥർ. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എവിടെ നിന്നാണ് ലഹരി ഉൽപ്പന്നങ്ങൾ വാങ്ങിയതെന്നും എവിടേക്ക് കൊണ്ടുപോകാനായിരുന്നു ലക്ഷ്യമെന്നും ചോദിച്ചറിയുമെന്നും ഉദ്യോഗസ്ഥർ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...