അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച വൻ മദ്യശേഖരം പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഡ്രൈ ഡേയുടെ ഭാഗമായി നടത്തിയ പരിശോധനകളിൽ ഇടുക്കി മുനിയറയിലും കൊല്ലം അഞ്ചലിലും അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച വൻ മദ്യശേഖരം പിടികൂടി. ഇടുക്കിയിൽ 42 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി രഞ്ജിത്.ടി.ബി എന്നയാളാണ് എക്സൈസ് പിടിയിലായത്. കൊല്ലം അഞ്ചലിലും ഡ്രൈ ഡേയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 38 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാളെ എക്സൈസ് പിടികൂടി. സുദർശൻ എന്നയാളാണ് പിടിയിലായത്. ഇടുക്കിയിൽ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ബിനോയ്‌.കെ.ജെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രഞ്ജിത്ത് പിടിയിലായത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) സിജു.പി.ടി, പ്രിവന്റീവ് ഓഫീസർ ഷിജു.പി.കെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സിജുമോൻ.കെ.എൻ, ജലീൽ.പി.എം, വിജയകുമാർ.പി.സി, സിവിൽ എക്സൈസ് ഓഫീസർമാരായ ആൽബിൻ ജോസ്, ക്ലമന്റ്.വൈ, അനന്ദു, വനിത സിവിൽ എക്സൈസ് ഓഫീസർ ഗ്രീഷ്മ എന്നിവർ സംഘത്തിലുണ്ടായിരുന്നു. അഞ്ചൽ എക്സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ അഭിലാഷ്.ജി, സിവിൽ എക്സൈസ് ഓഫീസർ സുരേഷ്.എസ് എന്നിവർ ചേർന്നാണ് സുദർശനെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...