നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു ; ഡൽഹിയിലെ ഹിന്ദു റാവു ആശുപത്രി അടച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : നഴ്‌സിന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡൽഹിയിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ഹിന്ദു റാവു ആശുപത്രി താല്‍കാലികമായി അടച്ചു. നോര്‍ത്ത് ഡൽഹിയിലാണ് ഹിന്ദു റാവു ആശുപത്രി. അണുവിമുക്തമാക്കിയ ശേഷം അശുപത്രി തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ച നഴ്‌സ് കഴിഞ്ഞ രണ്ട് ആഴ്ചയായി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ജോലി ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രി മുഴുവന്‍ സീല്‍ ചെയ്തു. എല്ലാ ഭാഗവും അണുവിമുക്തമാക്കിയ ശേഷമേ പ്രവര്‍ത്തനം സാധാരണ രീതിയില്‍ പുന:രാരംഭിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു.

കുറച്ച് പേരെ ഗൈനക്കോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നഴ്‌സുമായി സമ്പര്‍ക്കം പുലര്‍ത്തിയ സഹപ്രവര്‍ത്തകരെയും ഡോക്ടര്‍മാരെയും ക്വാറന്റൈനിലാക്കും. നഴ്‌സുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവനാളുകളെയും കണ്ടെത്തുന്നത് വെല്ലുവിളിയാണെന്നും അധികൃതര്‍ പറഞ്ഞു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 26,000 കടന്നു. 780 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ഡൽഹിയില്‍ 2625 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....