ലാ​സ്റ്റ് ഗ്രേ​ഡ് സ​ർ​വെ​ന്‍റ് പ​രീ​ക്ഷ​ നവംബർ ര​ണ്ടു​മു​ത​ൽ

For full experience, Download our mobile application:
Get it on Google Play

ചെ​റു​വത്തൂ​ർ: വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലേ​ക്കു​ള്ള ലാ​സ്റ്റ് ഗ്രേ​ഡ് സ​ർ​വെ​ന്‍റ് പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷ​ക​ൾ കുറഞ്ഞതായി റിപ്പോർട്ട്. ക​ഴി​ഞ്ഞ വി​ജ്ഞാ​പ​ന​ത്തി​ൽ ല​ഭി​ച്ച​തി​നേ​ക്കാ​ൾ 2,21,844 അ​പേ​ക്ഷ​ക​രു​ടെ കു​റ​വാ​ണ്​ ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​രിക്കുന്നത്. 14 ജി​ല്ല​ക​ളി​ലേ​ക്കാ​യി ആ​കെ 4,76,953 പേ​രാ​ണ് ഇ​ത്ത​വ​ണ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. പ​രീ​ക്ഷ നാ​ല് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കും. കൊ​ല്ലം, പാ​ല​ക്കാ​ട്, വ​യ​നാ​ട്, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ ഒ​ന്നാം ഘ​ട്ട പ​രീ​ക്ഷ ന​വം​ബ​ർ ര​ണ്ടി​ന് ന​ട​ക്കും. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, മ​ല​പ്പു​റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ന​വം​ബ​ർ 23നും ​തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ന​വം​ബ​ർ 30നും ​പ​രീ​ക്ഷ ന​ട​ക്കും. എ​ന്നാ​ൽ അ​വ​സാ​ന​ഘ​ട്ട പ​രീ​ക്ഷ ന​ട​ക്കേ​ണ്ട ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ പ​രീ​ക്ഷാ തീ​യ​തി ഇതുവരെയും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഇ​ത്​ ഡി​സം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ലായിരിക്കും നടക്കുന്നത്.

മൂ​ന്നു​ഘ​ട്ട പ​രീ​ക്ഷ തീ​യ​തി പ്ര​ഖ്യാ​പി​ച്ച 11 ജി​ല്ല​ക​ളി​ലും ഈ ​മാ​സം 11ന് ​പ്രൊ​ഫൈ​ലി​ൽ പ​രീ​ക്ഷ എ​ഴു​തു​മെ​ന്ന ഉ​റ​പ്പു​ന​ൽ​ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം അ​വ​സ​രം ന​ഷ്ട​മാ​കും. 72614 പേ​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ അ​പേ​ക്ഷ​ക​ർ ഉ​ള്ള​ത്. 53124 പേ​ർ അ​പേ​ക്ഷി​ച്ച മ​ല​പ്പു​റം, 47393 പേ​ർ അ​പേ​ക്ഷി​ച്ച കോ​ഴി​ക്കോ​ട്, 45297 പേ​ർ അ​പേ​ക്ഷി​ച്ച കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ത്ത​വ​ണ അ​പേ​ക്ഷ​ക​ർ കൂ​ടി. 15817 പേ​ർ അ​പേ​ക്ഷി​ച്ച പ​ത്ത​നം​തിട്ട​യി​ലാ​ണ് അ​പേ​ക്ഷ​ക​ർ കു​റ​വ്. 16431 പേ​ർ അ​പേ​ക്ഷി​ച്ച വ​യ​നാ​ടാ​ണ് അ​പേ​ക്ഷ​ക​ർ കു​റ​ഞ്ഞ മ​റ്റൊ​രു ജി​ല്ല. ബി​രു​ദം യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കി​ല്ലെ​ന്ന​താ​ണ് അ​പേ​ക്ഷ​ക​ർ കു​റ​യാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...