Thursday, July 3, 2025 4:02 pm

ലാസ്റ്റ് ഗ്രേഡില്‍ നിന്ന് തസ്തിക മാറ്റം ; പി.ആര്‍.ഡി യില്‍ യോഗ്യത അട്ടിമറിക്കാന്‍ നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതുജനസമ്പർക്ക വകുപ്പിൽ പാക്കർ, സ്വീപ്പർ, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ ജോലിചെയ്യുന്നവരെ തസ്തിക മാറ്റത്തിലൂടെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർമാരാക്കാൻ നീക്കം. നിയമനച്ചട്ടം ഭേദഗതി ചെയ്ത് നിലവിലെ സർവീസ് മുൻഗണനയോടെ നിയമിക്കാനാണ് ശ്രമം നടക്കുന്നത്. പി.എസ്.സി റാങ്ക്പട്ടിക പ്രസിദ്ധീകരിക്കും മുന്‍പ് തസ്തികമാറ്റം നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ചുരുക്കപ്പട്ടിക വൈകിപ്പിച്ച് പി.എസ്.സിയും ഇതിന് കൂട്ട് നിൽക്കുന്നതായി ആരോപണമുണ്ട്. തസ്തികമാറ്റം നടപ്പാക്കിയാൽ പി.എസ്.സി വഴി നിയമനം നേടുന്നവരുടെ സ്ഥാനക്കയറ്റ സാധ്യതകൾ ഇല്ലാതാകും.

ബിരുദവും അംഗീകൃത മാധ്യമങ്ങളിൽ രണ്ട് വർഷത്തിൽ കുറയാത്ത പത്രപ്രവർത്തന പരിചയവുമാണ് അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറുടെ യോഗ്യത. രണ്ട് ഘട്ട പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പി.എസ്.സിയാണ് നിയമനം നടത്തുന്നത്. ഇതിനിടെ ചട്ടഭേദഗതിയിലൂടെ യോഗ്യതാ വ്യവസ്ഥ അട്ടിമറിച്ച് 10 ശതമാനം ഒഴിവുകൾ തസ്തികമാറ്റത്തിന് നീക്കിവെക്കാനാണ് ശ്രമം. ഇതു സംബന്ധിച്ച ഫയൽ നീക്കം ആരംഭിച്ചതോടെ വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ എതിർപ്പ് അറിയിച്ചിട്ടുണ്ട്.

വിദൂര വിദ്യാഭ്യാസത്തിലൂടെ നേടിയ ജേണലിസം ഡിപ്ലോമയോ ബിരുദമോ യോഗ്യതയായി ഉൾപ്പെടുത്തി ഒത്തുതീർപ്പിനും നീക്കമുണ്ട്. അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറുടെ 23 ഒഴിവാണുള്ളത്. നിയമനത്തിന് പി.എസ്.സി റാങ്ക്പട്ടിക തയ്യാറാവുകയാണ്. കോവിഡിന്റെ പേരിൽ മൂല്യനിർണയവും അഭിമുഖവും നീണ്ടുപോകുകയാണ്. ഈ അവസരം മുതലെടുത്ത് തസ്തികമാറ്റം നടത്തുകയാണ് ലക്ഷ്യം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളേജ് അപകടം ദൗർഭാഗ്യകരമാണെന്ന് വിഡി സതീശൻ

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് അപകടം ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി...

കോന്നി വെള്ളാട്ട് തോട്ടിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത

0
കോന്നി : തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കോന്നി മയൂർ ഏലായിലെ...

കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം

0
തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം...

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി വ്യാപകമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

0
ആലപ്പുഴ: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ രണ്ട്...