ജമ്മു കശ്മീര്‍ : ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ അശുതോഷ് ശര്‍മയുടെ ഭൗതിക ശരീരം സംസ്‌കരിച്ചു. ജന്മനാടായ രാജസ്ഥാനിലെ ജയ്പൂരില്‍ മിലട്ടറി സ്‌റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം സമ്പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. കുടുംബാംഗങ്ങള്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കുമൊപ്പം മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ബി.ജെ.പി എം.പി രാജ്‌വര്‍ധന്‍ സിങ് റാത്തോഡ് തുടങ്ങിയവരും അന്തിമോപചാരമര്‍പ്പിച്ചു.
കൊവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മറ്റുള്ളവര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ഹന്ദ്‌വാരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ അശുതോഷ് ശര്‍മയുള്‍പ്പെടെ 5 സുരക്ഷ സൈനികരാണ് കൊല്ലപ്പെട്ടത്. കശ്മീരില്‍ നിരവധി ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സൈനിക ഉദ്യോഗസ്ഥനാണ് അശുതോഷ്. കൊല്ലപ്പെട്ട അനൂജ് സൂദിനും കുടുംബാംഗങ്ങളും ഉറ്റവരും യാത്രാമൊഴി നല്‍കി.