പത്തനംതിട്ട : കഴിഞ്ഞ വർഷം ജില്ലയിൽ നടത്തിയ എക്സൈസ് ഡ്രൈവുകളിലൂടെയും മറ്റുമാ യി പിടികൂടിയത് 21.396 കിലോ കഞ്ചാവ്. 538 ലഹരി കേസുകളാണ് എക്സൈസിന്റെ നേത്യത്വത്തിൽ കഴിഞ്ഞ വർഷം ഫയൽ ചെയ്തിട്ടുള്ളത്. അറസ്‌റ്റിലായവരിൽ കൂടുതലും യുവാക്കളാണെന്നതും ശ്രദ്ധേയമാണ്. 2023ൽ 555 കേസുകളിലായി 37.58 കിലോ കഞ്ചാവാണ് പിടി കൂടിയത്. 2022ൽ 309 കേസുകളിൽനിന്ന് 19.5 കിലോ കഞ്ചാവ് പിടികൂടി. അടൂരിൽ 3.5 കിലോ കഞ്ചാവുമായി 3 അംഗ സംഘം പിടിയിലായതാണ് കഴിഞ്ഞ വർഷം പിടികൂടിയ വലിയ കഞ്ചാവ് കേസ്. ഇതിൽ പ്രതികൾ കഞ്ചാവ് കടത്താനുപയോഗിച്ച വാഹനമടക്കം അടൂർ എക്സൈസ് റേഞ്ച് പിടികൂടി. 2 പേരെ സംഭവസ്ഥലത്തുവെച്ചുതന്നെ അറസ്‌റ്റ് ചെയ്തു. ഒത്താശ ചെയ്ത മു ന്നാമത്തെയാൾ വിയ്യൂർ സെൻട്രൽ ജയിലിൽ മറ്റൊരു ലഹരിക്കേസിൽ ശിക്ഷയനുഭവിക്കുകയായിരുന്നു.
ജില്ലയിലെ ലഹരി വസ്‌തുക്കളുടെ ഉപയോഗവും വിൽപനയും തടയുന്നതിനുള്ള പ്രവർത്തനങ്ങളും ഇത്തരം കേസുകൾ വർധിക്കുന്നത് തടയുന്നതിനുള്ള ശ്രമങ്ങളും ഊർജിതമായി നടന്നുവരികയാണെന്ന് അധികൃതർ പറയുന്നു. വിമുക്തി മിഷന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളും ശക്തമായി മുന്നോട്ടുകൊണ്ടു പോകുന്നതായും അധികൃതർ പറഞ്ഞു. ബംഗാളിൽനിന്നും ബിഹാറിൽ നിന്നും മറ്റ് ഇതര സംസ്‌ഥാനങ്ങ ളിൽനിന്നും കേരളത്തിൽ ജോലിക്കായും മറ്റും എത്തുന്ന അന്യസംസ്ഥാനത്തൊഴിലാളികൾ ലഹരി വസ്‌തു ക്കളുടെ വാഹകരും വിൽപനക്കാരുമാകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.