കഴിഞ്ഞ വർഷം ജില്ലയിൽ നടത്തിയ എക്സൈസ് ഡ്രൈവുകളിലൂടെ പിടികൂടിയത് 21.396 കിലോ കഞ്ചാവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഴിഞ്ഞ വർഷം ജില്ലയിൽ നടത്തിയ എക്സൈസ് ഡ്രൈവുകളിലൂടെയും മറ്റുമാ യി പിടികൂടിയത് 21.396 കിലോ കഞ്ചാവ്. 538 ലഹരി കേസുകളാണ് എക്സൈസിന്റെ നേത്യത്വത്തിൽ കഴിഞ്ഞ വർഷം ഫയൽ ചെയ്തിട്ടുള്ളത്. അറസ്‌റ്റിലായവരിൽ കൂടുതലും യുവാക്കളാണെന്നതും ശ്രദ്ധേയമാണ്. 2023ൽ 555 കേസുകളിലായി 37.58 കിലോ കഞ്ചാവാണ് പിടി കൂടിയത്. 2022ൽ 309 കേസുകളിൽനിന്ന് 19.5 കിലോ കഞ്ചാവ് പിടികൂടി. അടൂരിൽ 3.5 കിലോ കഞ്ചാവുമായി 3 അംഗ സംഘം പിടിയിലായതാണ് കഴിഞ്ഞ വർഷം പിടികൂടിയ വലിയ കഞ്ചാവ് കേസ്. ഇതിൽ പ്രതികൾ കഞ്ചാവ് കടത്താനുപയോഗിച്ച വാഹനമടക്കം അടൂർ എക്സൈസ് റേഞ്ച് പിടികൂടി. 2 പേരെ സംഭവസ്ഥലത്തുവെച്ചുതന്നെ അറസ്‌റ്റ് ചെയ്തു. ഒത്താശ ചെയ്ത മു ന്നാമത്തെയാൾ വിയ്യൂർ സെൻട്രൽ ജയിലിൽ മറ്റൊരു ലഹരിക്കേസിൽ ശിക്ഷയനുഭവിക്കുകയായിരുന്നു.

ജില്ലയിലെ ലഹരി വസ്‌തുക്കളുടെ ഉപയോഗവും വിൽപനയും തടയുന്നതിനുള്ള പ്രവർത്തനങ്ങളും ഇത്തരം കേസുകൾ വർധിക്കുന്നത് തടയുന്നതിനുള്ള ശ്രമങ്ങളും ഊർജിതമായി നടന്നുവരികയാണെന്ന് അധികൃതർ പറയുന്നു. വിമുക്തി മിഷന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളും ശക്തമായി മുന്നോട്ടുകൊണ്ടു പോകുന്നതായും അധികൃതർ പറഞ്ഞു. ബംഗാളിൽനിന്നും ബിഹാറിൽ നിന്നും മറ്റ് ഇതര സംസ്‌ഥാനങ്ങ ളിൽനിന്നും കേരളത്തിൽ ജോലിക്കായും മറ്റും എത്തുന്ന അന്യസംസ്ഥാനത്തൊഴിലാളികൾ ലഹരി വസ്‌തു ക്കളുടെ വാഹകരും വിൽപനക്കാരുമാകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...