മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന്‍ ; വിളംബര ഘോഷയാത്രകൾ നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എസ്എൻഡിപി യോഗം തിരുവല്ല യൂണിയൻന്റെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ 20വരെ നടക്കുന്ന 16-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവൻഷന്റെ ഭാഗമായി തിരുവല്ല യൂണിയനിലെ ആറു മേഖലകളായി 48 ശാഖകളുടെ പങ്കാളിത്തത്തോടെ വിളംബര ഘോഷയാത്രകൾ സംഘടിപ്പിച്ചു.
തിരുവല്ല ടൗൺ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്ന് മനയ്ക്കച്ചിറ ശ്രീനാ രായണ കൺവെൻഷൻ നഗറിലേക്ക് ആരംഭിച്ച സംയുക്ത ഘോഷയാത്ര എസ്എൻഡിപി യോഗം ഇൻസ്പെക്ടിംഗ് ഓഫിസർ എസ് രവീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. കൺവൻഷൻ വർക്കിംഗ് ചെയർമാൻ സന്തോഷ് ഐക്കര പറമ്പിൽ, ജനറൽ കൺവീനറും യൂണിയൻ അഡ്‌മിനിസ്ട്രേറ്ററുമായ സ ന്തോഷ് ശാന്തി, കൺവീനർ വി.എസ്.അനീഷ്, വിവിധ മേഖലാ, ശാഖാ യോഗം ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

സഹോദരൻ അയ്യപ്പൻ മേഖലയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടം ക്ഷേത്രാങ്കണത്തിൽ നിന്ന് ദിവ്യജ്യോതിയും സി. കേശവൻ മേഖലയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ പാറയ്ക്കൽ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്ന് പുണ്യതീർഥവും ഡോ.പൽപ്പു മേഖലയുടെ ആഭിമുഖ്യത്തിൽ പരുമല ഈസ്റ്റ് ശാഖയുടെ ക്ഷേത്രാങ്കണത്തിൽ നിന്ന് കൊടിയും ആർ.ശങ്കർ മേഖലയുടെ നേതൃത്വത്തിൽ നെടുമ്പ്രം ഈസ്റ്റ് ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് കൺവൻഷൻ നഗറിൽ പ്രതിഷ്ഠിക്കാനുള്ള ഗുരുദേവ വിഗ്രഹവും കുമാരനാശാൻ മേഖലയുടെ ആഭിമുഖ്യത്തിൽ കോട്ടാങ്ങൽ ശാഖാ ക്ഷേത്രാങ്കണത്തിൽ നിന്ന് കൊടിക്കയറും ടി.കെ.മാധവൻ മേഖലയുടെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളി ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്ന് കൊടിമരഘോഷയാത്രയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി തിരുവല്ല ടൗൺ ശാഖാങ്കണത്തിൽ എത്തിച്ചേർന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്ത് വ്യാപാരിയുടെ രണ്ട് കോടിയുടെ സ്വർണ്ണവും 33.35 ലക്ഷം രൂപയും തട്ടി , രണ്ട്...

0
മുംബൈ : 67 കാരനായ സൂറത്ത് വസ്ത്ര വ്യാപാരിയാണ് മുംബൈയിൽ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...