ചിക്കൻറെ ഗ്രേവി കിട്ടാൻ വൈകി ; യുവാക്കള്‍ ഹോട്ടൽ ജീവനക്കാരെ തല്ലിചതച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടിൽ ഭക്ഷണത്തെ ചൊല്ലി വീണ്ടും തല്ലുമാല. ചിക്കൻറെ ഗ്രേവി കിട്ടാൻ താമസിച്ചതിന് യുവാക്കള്‍ ഹോട്ടൽ ജീവനക്കാരെ തല്ലിച്ചതച്ചു. തമിഴ്നാട്ടിലെ കാഞ്ചിപുരത്തെ ഒരു ഹോട്ടലിലാണ് സംഭവം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ കുറച്ച് ഗ്രേവി ചോദിച്ചു. അത് നൽകാൻ ഇത്തിരി വൈകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ക്ഷുഭിതരായ യുവാക്കള്‍ ഹോട്ടൽ ജീവനക്കാരെ ചീത്തവിളിക്കുകയും തല്ലിച്ചതയ്ക്കുകയുമായിരുന്നു. സംഘർഷത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അക്രമികള്‍ പിടിയിലായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കാഞ്ചിപുരം തേറടിയിലെ റോയൽ ബിരിയാണി ഹോട്ടലിലാണ് സംഭവം. ബിരിയാണി കഴിക്കാനെത്തിയ രണ്ട് ചെറുപ്പക്കാര്‍ ചിക്കൻ കറിയുടെ ഗ്രേവി ചോദിച്ചു. തിരക്കിനിടയിൽ ഹോട്ടൽ ജീവനക്കാര്‍ ഗ്രേവി നൽകാന്‍ വൈകി. ക്ഷുഭിതരായ ഇരുവരും അടുക്കളയുടെ ഉള്ളിൽ കയറി ഗ്രേവി എടുക്കാൻ ശ്രമിച്ചപ്പോള്‍ ജീവനക്കാര്‍ എതിര്‍ത്തു.

ഇതോടെ ജീവനക്കാരെ അസഭ്യം പറഞ്ഞ് ഇരുവരും പുറത്തുപോയി 10 മിനിറ്റിനുള്ളിൽ രണ്ട് സുഹൃത്തുക്കളെയും കൂട്ടി തിരിച്ചുവന്ന് കസേര എടുത്ത് ഹോട്ടൽ ജീവനക്കാരെ ആക്രമിക്കുകയും ഭക്ഷണസാധനങ്ങള്‍ എടുത്തെറിയുകയും ചെയ്തു. ഇതോടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റുള്ളവര്‍ ഭയന്ന് പുറത്തേക്കോടി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ചീപുരം പോലീസ് , സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ തലയ്ക്ക് പരിക്കേറ്റ ബംഗാള്‍ സ്വദേശികളായ രണ്ട് ഹോട്ടൽ ജീവനക്കാര്‍ കാ‌ഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...