തിരുവല്ല ബൈപ്പാസിലെ ആളൊഴിഞ്ഞ ഇടങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ടാങ്കർ ലോറിയിൽ ശേഖരിക്കുന്ന കക്കൂസ് മാലിന്യം ഒഴുക്കിക്കളയാൻ തിരുവല്ല ബൈപ്പാസിലെ ആളൊഴിഞ്ഞ ഇടങ്ങൾ വേദിയാകുന്നു. പുലർച്ചെ ഒരുമണിക്കും നാലുമണിക്കും ഇടയിലാണ് ടാങ്കറുകളിൽ മാലിന്യം തള്ളാൻ എത്തുന്നത്. മഴുവങ്ങാട് പുഞ്ചയിലൂടെ ബൈപ്പാസ് കടന്നുപോകുന്ന സ്ഥലത്താണ് തള്ളൽ കൂടുതലും. മുല്ലേലി തോട് ഒഴുകുന്നത് ബൈപ്പാസിനോട് ചേർന്നാണ്. പോളയും പുല്ലും വളർന്ന തോട് പുറമേക്ക് കാണില്ല. ടാങ്കറിലെ ഹോസ് പോളയ്ക്ക് ഇടയിലേക്ക് ഇട്ടാണ് മാലിന്യം തുറന്നുവിടുന്നത്. ഇത് അപ്പാടെ ജലത്തിൽ കലരും. കറുത്തനിറത്തിലാണ് ഇവിടെ വെള്ളം കിടക്കുന്നത്. കനത്ത ദുർഗന്ധവും. ടാങ്കറുകൾ നിർത്തിയിട്ട് ഡ്രൈവർമാർ ഉറങ്ങുകയാണെന്ന മട്ടിൽ വാഹനത്തിൽ ഇരുന്നാണ് മാലിന്യം ഹോസിലൂടെ ഒഴുക്കി കളയുന്നതെന്ന് അടുത്തുള്ള സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാർ പറയുന്നു. മണുവങ്ങാട് കവല മുതൽ പുഷ്പഗിരി റോഡ് ക്രോസ് വരെ ബൈപ്പാസിന് ഇരുവശവും പുഞ്ചയാണ്. മാലിന്യം തള്ളാൻ പറ്റിയ സ്ഥലമായി ഇവിടം തിരഞ്ഞെടുക്കപ്പെടാൻ കാരണമിതാണ്. പോലീസ് പട്രോളിങ്ങിൽ ഇന്നേവരെ കക്കൂസ് മാലിന്യവുമായി വന്ന ടാങ്കറുകൾ പിടിക്കപ്പെട്ടിട്ടുമില്ല.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയില്‍ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ ഷൂട്ടര്‍മാര്‍ കുറവ് ; പ്രതിസന്ധിയിലായി തദ്ദേശ സ്വയംഭരണ...

0
പത്തനംതിട്ട: ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയെങ്കിലും...

ശുദ്ധമായ ശർക്കര ലഭ്യത ഉറപ്പാക്കാൻ സംസ്ഥാന വ്യാപകമായി കരിമ്പുകൃഷി – ശർക്കര യൂണിറ്റുകൾ വേണം...

0
എറണാകുളം: കേരളത്തിൽ ശുദ്ധമായ ശർക്കരയുടെ ലഭ്യത ഉറപ്പാക്കുന്നതിനായി സംസ്ഥാന വ്യാപകമായി കരിമ്പുകൃഷിയും...

പ്രിയദർശിനി സൗജന്യ യാത്ര : തൃശൂരിൽ ഇരുന്നൂറോളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു

0
തൃശൂർ: ഓർഡിനറി ബസുകളിലെ പ്രിയദർശിനി സൗജന്യ യാത്രയെത്തുടർന്ന് പ്രതിസന്ധിയിലായി സ്വകാര്യ ബസ്...

സർക്കാരിനെ പറ്റിച്ച് ലക്ഷങ്ങൾ തട്ടി ; നിർമ്മിതി കേന്ദ്ര മുൻ റീജിയണൽ എഞ്ചിനീയർക്ക് 12...

0
മൂവാറ്റുപുഴ : വ്യാജ രേഖകൾ നിർമ്മിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ...