Monday, November 27, 2023 10:43 pm

മൈക്രോ എസ്‌യുവി സെഗ്‌മെന്‍റിലേക്ക് കടക്കാനൊരുങ്ങി ടൊയോട്ട

ടൊയോട്ട കിർലോസ്‌കർ മോട്ടോർ മൈക്രോ എസ്‌യുവി സെഗ്‌മെന്റിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. ഹ്യുണ്ടായ് എക്‌സ്റ്ററും മാരുതി സുസുക്കി ഫ്രോങ്‌സും ഈ വിഭാഗത്തിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നു. വരാനിരിക്കുന്ന ടൊയോട്ട ചെറു എസ്‌യുവി, മാരുതി ഫ്രോങ്‌ക്‌സിന്റെ റീ-ബാഡ്‌ജ് പതിപ്പായി പ്രതീക്ഷിക്കുന്നു. അടുത്ത വർഷം ആദ്യം നിരത്തുകളിലെത്താൻ ഒരുങ്ങുകയാണ്. എന്നിരുന്നാലും ഔദ്യോഗിക ലോഞ്ച് വിശദാംശങ്ങൾ കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ഗ്ലാൻസ, അർബൻ ക്രൂയിസർ (ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നു), ഹൈറൈഡർ, ‘ടൊയോട്ട അർബൻ ക്രൂയിസർ ടെയ്‌സർ’ എന്നായിരിക്കും ഇതിന്‍റെ പേര്. എട്ടു ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിലാവും എത്തുക. ടൊയോട്ട ടെയ്‌സറിനെ എതിരാളികളിൽ നിന്ന് വേർതിരിച്ചറിയാൻ ഫ്രണ്ട് ഗ്രിൽ, ട്വീക്ക് ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, എന്നിവ ഉൾപ്പെടെയുള്ള സൗന്ദര്യവർദ്ധക മാറ്റങ്ങളോടെയാവും വാഹനം എത്തുക. പുതിയ ഇൻസെർട്ടുകളും അപ്‌ഹോൾസ്റ്ററിയും ഉള്ള നവീകരിച്ച ഡാഷ്‌ബോർഡ് പോലെയുള്ള പരിഷ്‌ക്കരണങ്ങൾക്ക് സാധ്യതയുണ്ട്. മൊത്തത്തിലുള്ള ലേഔട്ടും ഫീച്ചറുകളും സ്ഥിരമായി തുടരും.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

വയർലെസ് സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ, വോയ്‌സ് അസിസ്റ്റന്റ് കഴിവുകൾ, 6-സ്പീക്കർ സൗണ്ട് സിസ്റ്റം, വയർലെസ് ചാർജർ, ഫാസ്റ്റ് തുടങ്ങിയ സൗകര്യങ്ങൾ ടൊയോട്ട ടെയ്‌സറിൽ പ്രതീക്ഷിക്കുന്നു. യുഎസ്‍ബി ചാർജിംഗ് പോർട്ടുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ നിറമുള്ള മൾട്ടി-ഇൻഫർമേഷൻ ഡിസ്പ്ലേ (MID), 6 എയർബാഗുകൾ അടങ്ങുന്ന വിപുലമായ സുരക്ഷാ പാക്കേജ് ഉണ്ടാവും. മാരുതി ഫ്രോങ്‌സിന്റെ പവർട്രെയിൻ ഓപ്ഷനുകളിൽ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. പുതിയ ടൊയോട്ട ചെറു എസ്‌യുവി 1.2 എൽ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 എൽ ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിനുകൾ വാഗ്ദാനം ചെയ്യുന്നു. വാങ്ങുന്നവർക്ക് മാനുവൽ അല്ലെങ്കിൽ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എഎംടി) തിരഞ്ഞെടുക്കാം. 1.2 എൽ പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് 21.79 കിലോമീറ്റർ, 1.0 ലിറ്റർ ടർബോ പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് 21.5 കിലോമീറ്റർ, 1.0 ലിറ്റർ ടർബോ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 20.01 കി.മി എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്ന മൈലേജ്.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുട്ടിയുടെ അമ്മയ്ക്ക് ഫോൺ കോൾ വന്നത് പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്ന് ;...

0
കൊല്ലം : ഓയൂരിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കുട്ടിയുടെ...

75 വർഷത്തെ ഗവേഷണ മികവ് : സിഎംഎഫ്ആർഐ കോർപറേറ്റ് മൈ സ്റ്റാമ്പും തപാൽ കവറും...

0
കൊച്ചി: എഴുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ)...

തൃശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ

0
തൃശൂർ: തൃശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ. ബംഗാൾ സ്വദേശി ദിലീപ് കുമാർ...

ഓർത്തഡോക്സ്‌ വിദ്യാർത്ഥിപ്രസ്ഥാനം ദേശീയ സമ്മേളനം പത്തനംതിട്ടയിൽ

0
പത്തനംതിട്ട : മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ക്രൈസ്തവ വിദ്യാർത്ഥിപ്രസ്ഥാനം (എം.ജി.ഒ.സി.എസ്.എം) ദേശീയ...