ലാവ ബ്ലേസ് എന്‍എക്സ്ടി ഇന്ത്യയില്‍ അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ലാവ ബ്ലേസ് എന്‍എക്സ്ടി  വെള്ളിയാഴ്ച ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ആദ്യം ജൂലൈയിൽ പുറത്തിറങ്ങിയ ലാവ ബ്ലേസിന്റെ പരിഷ്കരിച്ച പതിപ്പാണിത്. ഈ ഹാൻഡ്‌സെറ്റിന് 4 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജും ഒപ്പം മീഡിയടെക് ഹീലിയോ ജി 37 പ്രോസറുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലാവ ബ്ലേസ് എന്‍എക്സ്ടി ആമസോണിലൂടെയാണ് വില്‍ക്കുന്നത്.

പുതിയ ഹാന്‍ഡ്‌സെറ്റിന്റെ 4ജിബി റാം + 64 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് മോഡലിന് 9,299 രൂപയാണ് വില. ചുവപ്പ്, പച്ച കളര്‍ വേരിയന്റുകളിലാണ് ഈ ഫോണ്‍ വരുന്നത്. എന്നാല്‍ ഇത് എന്ന് വില്‍ക്കാന്‍ തുടങ്ങുമെന്നത് സംബന്ധിച്ച് വ്യക്തമല്ല. എച്ച്‌ഡി+ റെസലൂഷനോടു കൂടിയ 6.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ് ബ്ലേസ് എൻഎക്‌സ്‌ടിക്കുള്ളത്. ഇത് 4 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 37 പ്രോസസർ പായ്ക്ക് ചെയ്യുന്നു.

ഈ സ്മാര്‍ട് ഫോണിന് 3 ജിബി അധിക വെര്‍ച്വല്‍ റാമും ഉണ്ട്. 64 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും ഇതില്‍ ഉള്‍പ്പെടുന്നു. ലാവ ബ്ലേസ് എന്‍എക്സ്ടിയില്‍ 13 മെഗാപിക്‌സല്‍ എഐ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും മുന്‍വശത്ത് 8 മെഗാപിക്‌സല്‍ സെല്‍ഫി സ്‌നാപ്പറും ഉണ്ട്. 5,000 എംഎഎച്ച് ആണ് ബാറ്ററി. ഒരു ദിവസം മുഴുവന്‍ ബാറ്ററി ലൈഫ് നല്‍കുമെന്നാണ് ലാവ അവകാശപ്പെടുന്നത്. ലാവ ബ്ലേസ് എന്‍എക്‌സ്‌ടിയില്‍ യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും താഴെ 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്കും ഉണ്ട്. വോളിയം റോക്കറുകളും പവര്‍ ബട്ടണും വലത് ഭാഗത്താണ് കാണുന്നത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....