സർവകലാശാലകളിൽ ആരെയെങ്കിലും വിസിയായി നിയമിക്കാനാകില്ലെന്ന് കെടിയു കേസിൽ ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സര്‍വകലാശാലകളില്‍ ആരെയെങ്കിലും വിസിയായി നിയമിക്കാനാകില്ലെന്ന് കെടിയു കേസില്‍ ഹൈക്കോടതി പരാമര്‍ശം. താല്‍ക്കാലിക വിസിയായി ഡോ. സിസ തോമസിനെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ നിയമിച്ചത് ഫോണില്‍ പോലും വിളിച്ച്‌ ചോദിക്കാതെയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചുമതല പ്രോ വിസിക്ക് നല്‍കുന്നതില്‍ നിയമതടസമില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.

കെടിയു താല്‍ക്കാലിക വിസിയുടെ നിയമനത്തിനെതിരെയാണ് സര്‍ക്കാര്‍ കോടതി കയറിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഡോ. സിസ തോമസിനെ താല്‍ക്കാലിക വിസിയായി നിയമിച്ചത് ഒരു കൂടിയാലോചനയുമില്ലാതെയാണെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചത്. വിസിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ഫോണില്‍ പോലും ചാന്‍സിലര്‍ ആശയ വിനിമയം നടത്തിയില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിയമനമുണ്ടായത്. വൈസ് ചാന്‍സിലറുടെ ചുമതല പ്രോ വൈസ് ചാന്‍സലര്‍ക്ക് നല്‍കുന്നതില്‍ നിമയ തടസമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വൈസ് ചാനസിലറെ നിയമക്കുമ്ബോള്‍ ചാന്‍സിലര്‍ സര്‍ക്കാരുമായി കൂടിയാലോചന നടത്തണമെന്നാണ് നിയമമെന്നും സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇത് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിസിയുടെ ചുമതല വഹിക്കാന്‍ പറ്റിയ പ്രൊഫസര്‍മാര്‍ സാങ്കേതിക സര്‍വകലാശാലയില്‍ ഇല്ലായിരുന്നോയെന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. അത്തരത്തിലുളളവര്‍ ഉണ്ടായിരുന്നില്ലെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. യോഗ്യരായ മറ്റ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ചുമതല കൈമാറാമായിരുന്നെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഏറെ പ്രധാനപ്പെട്ട തസ്തികയാണ് വൈസ് ചാന്‍സലറുടേതെന്ന് നിരീക്ഷിച്ച കോടതി അതീവ ശ്രദ്ധയോടെയും കരുതലോടെയുമാണ് ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും ആരെയെങ്കിലും വിസിയായി നിയമിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ...

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...