നിയമ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസ് ; റഗ്ബി താരങ്ങൾക്ക് ദോലോറസ് കോടതി ശിക്ഷ വിധിച്ചു

For full experience, Download our mobile application:
Get it on Google Play

അർജന്റീന : അർജന്റീനയിൽ നിയമ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ എട്ട് അമച്വർ റഗ്ബി താരങ്ങൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. അഞ്ച് താരങ്ങളെ ദോലോറസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അർജന്റീനയിൽ ഇത് പരമാവധി 35 വർഷമാണ്. മറ്റ് മൂന്ന് പേർക്ക് 15 വർഷം തടവും ലഭിച്ചു. നിശാക്ലബിൽ വെച്ച് 18കാരനെ മർദ്ദിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്.

പരാഗ്വെയൻ കുടിയേറ്റക്കാരുടെ ഏക മകനായ ഫെർണാണ്ടോ ബേസ് സോസ(18) ആണ് കൊല്ലപ്പെട്ടത്. കടൽത്തീര നഗരമായ വില്ല ഗെസലിലെ ഒരു നിശാക്ലബിൽ വെച്ച് റഗ്ബി താരങ്ങളും ബേസ് സോസയും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ റഗ്ബി കളിക്കാർ സോസയെ കൂട്ടത്തോടെ നിലത്തിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. ക്രൂര മർദ്ദനമേറ്റ സോസ സംഭവസ്ഥലത്ത് തന്നെ മരിച്ചു. താരങ്ങളിൽ ചിലർ സോസയ്ക്ക് നേരെ വംശീയാധിക്ഷേപം നടത്തുന്നത്തിന്‍റെയും മർദ്ദിക്കുന്നതിന്‍റെയും വീഡിയോ പുറത്തുവരികയും ചെയ്തു. 2020 ജനുവരിയിൽ നടന്ന ക്രൂര കൊലപാതകം. സമീപ വർഷങ്ങളിൽ അർജന്റീനയിൽ രജിസ്റ്റർ ചെയ്ത ഹൈ-പ്രൊഫൈൽ കേസുകളിൽ ഒന്നാണ് ഇത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...