Tuesday, April 23, 2024 4:51 pm

ആഡംബര ബൈക്ക് മോഷ്‌ടിച്ച് കറക്കം ; യുവാവും കൗമാരക്കാരനും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാഹന പരിശോധനക്കിടെ മോഷ്ടിച്ച വാഹനങ്ങളിലെത്തിയ യുവാവിനെയും പ്രായപൂർത്തിയാകാത്ത കൗമാരക്കാരനെയും കോവളം പോലീസ് പിടികൂടി. കോട്ടുകാൽ കുഴിവിളക്കോണം കോളനിയിൽ സൂരജും (21) പ്രായപൂർത്തിയാകാത്ത ഒരു കൗമാരക്കാരനുമാണ് അറസ്റ്റിലായത്. കോവളം കെ എസ് റോഡിൽ ഇന്നലെ വാഹന പരിശോധന നടത്തുന്നതിനിടെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ ആഡംബര ബൈക്കുകളിൽ എത്തിയവരോട് രേഖകൾ ആവശ്യപ്പെട്ടെങ്കിലും വാഹനത്തിന്റെ രേഖകളൊന്നും ഇവരുടെ കൈയ്യിലില്ലായിരുന്നു.

സംശയത്തെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ആഡംബര ബൈക്കുകൾ തക്കലയിൽ നിന്നും മാർത്താണ്ഡത്ത് നിന്നും മോഷ്ടിച്ചതാണെന്ന് തെളിഞ്ഞത്. റോഡിന് സമീപം പാർക്ക് ചെയ്തിരിക്കുന്ന മോട്ടോർ സൈക്കിളുകൾ ലോക്ക് പൊട്ടിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് കോവളം എസ്എച്ച്ഒ പ്രൈജു പറഞ്ഞു. കോവളം എസ്എച്ച്ഒയുടെ നിർദേശം അനുസരിച്ച് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ സുരേഷ് കുമാർ, എഎസ്ഐ നസീർ, സിപിഒമാരായ ഷിബു, ഷൈൻജോസ്, വിഷ്ണു, ഹോംഗാർഡ് ജിനിൽ ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെയും ബൈക്കുകളും കസ്റ്റഡിയിലെടുത്തത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന അതിരാത്രം പുരോഗമിക്കുന്നു

0
കോന്നി : ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന അതിരാത്രം പുരോഗമിക്കുന്നു....

പിവി അൻവറിൻ്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ അറിവോടെ, ഗാന്ധി കുടുംബത്തോടുള്ള ക്രൂരത : വിഡി സതീശൻ

0
കൊല്ലം: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇരുപതിൽ ഇരുപത് സീറ്റും കോൺഗ്രസ് നേടുമെന്ന്...

പൗരത്വ ഭേദഗതി നിയമത്തെ തൊടാൻ  കോൺഗ്രസിനും തൃണമൂൽ  കോൺഗ്രസിനും ധൈര്യമില്ലെന്ന് അമിത് ഷാ

0
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ തൊടാൻ  കോൺഗ്രസിനും തൃണമൂൽ  കോൺഗ്രസ് നേതാവ്...