മോദിയെ തൃപ്തിപ്പെടുത്താന്‍ പാക്കേജ് പ്രഖ്യാപിക്കുന്ന മുതലാളി ലീഗിനെയും യുഡിഎഫിനെയും പഠിപ്പിക്കാന്‍ വരേണ്ട : കെ.എം ഷാജി

For full experience, Download our mobile application:
Get it on Google Play

മനാമ: ലോക കേരള സഭയില്‍ പങ്കെടുക്കാത്തതിന് യുഡിഎഫിനെ വിമര്‍ശിച്ച പ്രമുഖ വ്യവസായി എം.എ യൂസഫലിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി.പാവങ്ങളെ കുടിയൊഴിപ്പിക്കുന്ന നാട്ടില്‍പ്പോയി മോദിയെ തൃപ്തിപ്പെടുത്താന്‍ പാക്കേജ് പ്രഖ്യാപിക്കുന്ന മുതലാളി ലീഗിനെയും യുഡിഎഫിനെയും പഠിപ്പിക്കാന്‍ വരേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏതൊക്കെ പരിപാടിയില്‍ പങ്കെടുക്കണം, പങ്കെടുക്കേണ്ട എന്നത് സംബന്ധിച്ച്‌ തങ്ങള്‍ക്ക് നയവും നിലപാടുമുണ്ട്. അത് ഏതെങ്കിലും മുതലാളിയുടെ വീട്ടില്‍പ്പോയി ചീട്ട് കീറിയിട്ടല്ല തീരുമാനിക്കുന്നതെന്ന് അദ്ദേഹം ബഹ്‌റൈനില്‍ പറഞ്ഞു.

ലോക കേരള സഭ ബഹിഷ്‌കരിച്ചതിന്റെ പേരില്‍ എം.എ യൂസഫലി യുഡിഎഫിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. പ്രവാസികളുടെ കാര്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിക്കണമെന്നും ആവശ്യമില്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ച്‌ കാണിക്കരുതെന്നും ലോക കേരള സഭയില്‍ സംസാരിക്കുമ്പോള്‍ യൂസഫലി പറഞ്ഞിരുന്നു. ലോക കേരള സഭ ധൂര്‍ത്താണെന്ന പ്രതിപക്ഷനേതാവിന്റെ പരാമര്‍ശത്തെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.എന്നാല്‍ 16 കോടി രൂപ ധൂര്‍ത്തടിച്ച്‌ പരിപാടി നടത്തുന്നതിനെയാണ് വിമര്‍ശിച്ചത് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. കഴിഞ്ഞ രണ്ട് വര്‍ഷവും കോടികള്‍ മുടക്കി പരിപാടി നടത്തിയതിന്റെ റിസള്‍ട്ട് എന്താണെന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...