എൽഡിഎഫും എൻഡിഎയും ചേർന്ന് പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു ; ആൻ്റോ ആൻ്റണി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : എൽഡിഎഫും എൻഡിഎയും ചേർന്ന് പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് ആൻ്റോ ആൻ്റണി ആരോപിച്ചു. ചെന്നാമല ജംഗ്ഷനിൽ നിന്നും ആരംഭിച്ച യു.ഡി.എഫ് കോഴഞ്ചേരി ബ്ലോക്ക് പര്യടനത്തിൽ സംസാരിക്കുന്നതായിരുന്നു അദ്ദേഹം. ആറന്മുള നിയോജകമണ്ഡലത്തിലെ കോഴഞ്ചേരി ബ്ലോക്ക് പര്യടനം യുഡിഎഫ് ജില്ലാ കൺവീനർ എ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. രമേശ് എം ആർ അധ്യക്ഷത വഹിച്ചു. ഇടതുപക്ഷത്തിന് ആളുകൾ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഒരു എംഎൽഎയുടെ നേതൃത്വത്തിൽ കള്ളവോട്ട് ചെയ്യുവാനുള്ള ഗൂഢാലോചന നടത്തുകയാണെന്ന് യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണി ആരോപിച്ചു. ബിജെപിയുടെ നേതൃത്വത്തിൽ ഇവിഎമ്മിൽ ക്രമക്കേട് നടത്തുവാൻ ശ്രമിക്കുന്ന എന്നും അദ്ദേഹം ആരോപിച്ചു. എൽഡിഎഫ് സ്ഥാനാർഥി നിരന്തരമായി പെരുമാറ്റച്ചട്ടം ലംഘിക്കുന്നു. സർക്കാർ സംവിധാനങ്ങൾ ആയ കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, ഹരിത സേന ഉൾപ്പെടെയുള്ള മുഴുവൻ സംവിധാനങ്ങളെ ഉപയോഗിക്കുകയും ഇതിൽ ജോലി ചെയ്യുന്ന ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്യുക ആണെന്നും യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണി ആരോപിച്ചു. രണ്ടുകൂട്ടരും ഒത്തു കളിച്ച തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ ജനങ്ങൾ മാത്രമാണ് ഞങ്ങളുടെ ശക്തിയെന്നും യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണി പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കുവാൻ വേണ്ടിയുള്ള ഈ തെരഞ്ഞെടുപ്പിൽ എല്ലാ വോട്ടർമാരും ഏപ്രിൽ 26 തീയതി പോളിംഗ് ബൂത്തിൽ എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ നയിക്കാൻ രാഹുൽഗാന്ധിക്കൊപ്പം നിൽക്കുന്ന നല്ല നേതാക്കന്മാരെ നിങ്ങൾ തെരഞ്ഞെടുത്തില്ലെങ്കിൽ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന നേതാക്കന്മാരെ ഈ നാട് ഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എല്ലാ ദിവസവും സിഎഎ പറ്റി സംസാരിക്കുന്നതും രാഹുൽഗാന്ധിയെ കടന്നാക്രമിക്കുന്നതും മറ്റു ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കുവാൻ വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് ഇ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുവാൻ ആഗ്രഹിക്കുന്നത് ജനജീവിത പ്രശ്നങ്ങളും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അവരോട് ചെയ്യുന്ന ക്രൂരതയും പറ്റിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാരങ്ങാനം മണ്ഡലം പ്രസിഡൻറ് രമേശ് എം ആർ, ഡിസിസി വൈസ് പ്രസിഡൻറ് സുരേഷ് കുമാർ, എംജി കണ്ണൻ, ഡിസിസി എക്സിക്യൂട്ടീവ് അംഗം മനോജ് കുമാർ, ശ്രീകാന്ത് കളരിക്ക്, കോശി മാനിൽ, ശ്രീധരൻ നായർ, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അന്നമ്മ ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസില്‍ കരുതലോടെ നീങ്ങാൻ ഇഡി ; വീണ ഹാജരാക്കിയ രേഖകള്‍ വിശദമായി പരിശോധിക്കും

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണ...

തമിഴ്നാട്ടിൽ ഇന്ന് നയപ്രഖ്യാപനം

0
ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് നയപ്രഖ്യാപനം. ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ നയപ്രഖ്യാപന...

പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ ; ഷിഗെല്ലയിൽ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: പകർച്ചവ്യാധി വ്യാപനത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും...

കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി ; കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം

0
കൊല്ലം: കാടുകയറിക്കിടന്ന പുരയിടത്തിലെ കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് എക്സൈസ് സംഘം....