പത്തനാപുരം : തലവൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ച സി.പി.എം വിമത സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരേ ബോംബേറ്. പാണ്ടിത്തിട്ട ചരുവിളവീട്ടില്‍ മനോജിന്റെ വീടിന് നേരേയാണ് പെട്രോള്‍ ബോംബെറിഞ്ഞത്. കുപ്പിയില്‍ പൊട്രോള്‍ നിറച്ച് തീകൊളുത്തി വീട്ടിലേക്ക് എറിയുകയായിരുന്നു.
സ്ഫോടന ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമികള്‍ രക്ഷപെട്ടു . മത്സരത്തിൽ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഫോണിലൂടെയും അല്ലാതെയും പ്രാദേശിക സി.പി.എം പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും അക്രമത്തിന് പിന്നില്‍ സി.പി.എം ആണെന്നും മനോജ് പറഞ്ഞു.