വോട്ട് ചെയ‌്ത 375 പേരുടെ മാത്രം കൗണ്‍സിലര്‍ ആയിരിക്കും താനെന്ന് ഹരിപ്പാട് നഗരസഭയിലെ സിപിഎം കൌണ്‍സിലര്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനു പിന്നലെ വിവാദ പ്രസംഗവുമായി ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെ സിപിഎം നേതാവ്. തനിക്ക് വോട്ട് ചെയ‌്തവരല്ലാതെ ഒരാളുപോലും വരുന്ന അഞ്ചുവര്‍ഷക്കാലം ഒരാവശ്യത്തിനും തന്നെ സമീപിക്കരുതെന്നാണ് ഇയാള്‍ പ്രസംഗത്തില്‍ ആവശ്യപ്പെടുന്നത്.

‘ഇടതുപക്ഷമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി ഞാന്‍ ഇവിടെ മത്സരിക്കാന്‍ വരുമ്പോള്‍ ഈ പ്രദേശത്തെ ഓരോ വീട്ടുകാരും അവരുടെ പുരയിടത്തില്‍ നിന്ന് ഒരു കാല്‍ ഈ റോഡിലേക്ക് വെക്കുമ്പോള്‍,​ കൃഷ്‌ണകുമാറിന്റെ നെഞ്ചത്തല്ല കൃഷ്‌ണകുമാര്‍ ഉണ്ടാക്കിയ റോഡിലേക്കാണ് കാല്‍ വെക്കുന്നതെന്ന ചിന്ത ഉണ്ടാകുന്നത് നന്നായിരിക്കും.

രണ്ടാമത് എനിക്ക് പറയാനുള്ളത് ഈ കമ്മ്യൂണിസ്‌റ്റുകാരന്‍ കൊണ്ടുവന്ന പൈപ്പുലൈനിലെ വെള്ളം കുടിക്കുമ്പോള്‍, അത് നന്ദിയോടുതന്നെ കുടിക്കണം എന്നാണ്. ആ വെള്ളം തൊണ്ടയില്‍ നിന്നിറങ്ങുമ്പോള്‍ ഹരേ റാം ഹരേ റാം എന്നുപറയുന്നതിനു പകരം ഹരേ കൃഷ്‌ണകുമാര്‍ എന്ന് ഉച്ചരിക്കാന്‍ പഠിക്കണം. വരുന്ന അഞ്ചുവര്‍ഷം ഈ പ്രദേശത്തെ മുഴുവന്‍ പേരുടെയും കൗണ്‍സിലര്‍ ആയിരിക്കില്ല. കൃഷ്‌ണകുമാര്‍ കൊണ്ടുവന്നതല്ലാതെ​ ഒരു ഉടയതമ്പുരാനും ഒരു ചുക്കും ഇവിടെ കൊണ്ടുവന്നിട്ടില്ല എന്ന ഓര്‍മ്മ ഓരോ നിമിഷവും ഉണ്ടായിരിക്കണം’.

ബിജെപി സ്ഥാനാര്‍ത്ഥിയുടെ കൈയില്‍ നിന്ന് കാശു വാങ്ങിയാണ് തന്നെ ചിലര്‍ ഒറ്റുകൊടുത്തതെന്ന് കൃഷ്‌ണകുമാര്‍ പരസ്യമായി ആരോപിച്ചു. അവര്‍ ആരൊക്കെ എന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും താന്‍ കൗണ്‍സിലര്‍ ആയി പ്രവര്‍ത്തിക്കുന്ന അടുത്ത അഞ്ചുവര്‍ഷം ഒരാവശ്യത്തിനു വേണ്ടിയും ഇവര്‍ തന്നെ  സമീപിക്കരുതെന്ന മുന്നറിയിപ്പും സിപിഎമ്മിന്റെ ജനപ്രതിനിഥി പരസ്യമായി തന്നെ വിളിച്ചുപറയുന്നുണ്ട്. വോട്ട് ചെയ‌്ത 375 പേരുടെ മാത്രം കൗണ്‍സിലര്‍ ആയിരിക്കും താനെന്നും അതല്ലാതെ ഒരാളും സമീപിക്കരതെന്നും വീണ്ടും ആവര്‍ത്തിച്ചാണ് ഇയാള്‍ പ്രസംഗം അവസാനിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...