കെ രാധാകൃഷ്ണന്‍ പ്രചരണത്തിനിറങ്ങുന്നില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്

For full experience, Download our mobile application:
Get it on Google Play

ചേലക്കര : ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ രാധാകൃഷ്ണന്‍ പ്രചരണത്തിനിറങ്ങുന്നില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ്. നിലവില്‍ ആലത്തൂര്‍ എംപിയായ കെ രാധാകൃഷ്ണന്‍ മണ്ഡലത്തില്‍ സജീവമല്ലെന്ന വാര്‍ത്തകളായിരുന്നു പ്രചരിച്ചത്. രാധാകൃഷ്ണനെതിരെ പ്രദീപ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയെന്നും വിവരമുണ്ടായിരുന്നു. എന്നാല്‍ ഇരു നേതാക്കളും ഈ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് യു ആര്‍ പ്രദീപ് വ്യക്തമാക്കി. കെ രാധാകൃഷ്ണന്‍ പ്രചാരണ രംഗത്ത് സജീവമായി ഉണ്ട്.

പരാതി നല്‍കിയെന്ന വാര്‍ത്തയില്‍ വാസ്തവമില്ലെന്നും യു ആര്‍ പ്രദീപ് പ്രതികരിച്ചു. ചേലക്കരയിലെ പ്രചാരണത്തിന് താന്‍ സജീവമായിട്ടുണ്ടെന്ന് കെ രാധാകൃഷ്ണനും പറഞ്ഞു. മറ്റു പ്രചരണങ്ങള്‍ ബോധപൂര്‍വ്വം നടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ ചേലക്കരയില്‍ സജീവമായി പ്രവര്‍ത്തനരംഗത്ത് ഉണ്ട്. ഇടതുമുന്നണിയുടെ ജയത്തിന് തടയിടാന്‍ ഉള്ള ബോധപൂര്‍വമായ പ്രചരണമാണ് നടക്കുന്നത്. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം കൃത്യമായി ചെയ്യുന്നയാളാണ് താനെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...