എല്‍.ഡി.എഫ് വിജയാഘോഷത്തിന്റെ ഭാഗമായി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ഡി ജെ പാര്‍ട്ടി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി ഉടമ്പന്നൂര്‍ ടൗണില്‍ എല്‍.ഡി.എഫ് വിജയാഘോഷത്തിന്റെ ഭാഗമായി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ഡി ജെ പാര്‍ട്ടി. ഡി വൈ എഫ്‌ ഐ നടത്തിയ പാര്‍ട്ടിയില്‍ അഞ്ഞൂറോളം പേരാണ് പങ്കെടുത്തത്. ഡി ജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ലൈവായി ഡി വൈ എഫ്‌ ഐ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെയ്‌ക്കുകയും ചെയ്‌തിരുന്നു. മാസ്‌കോ സാമൂഹ്യ അകലമോ പാലിക്കാതെ കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയായിരുന്നു യുവജന സംഘടനയുടെ ഡി ജെ പാര്‍ട്ടി.

ഇരുപത് വര്‍ഷമായി യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് ഇത്തവണ എല്‍.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. പാര്‍ട്ടിയില്‍ മദ്യവിതരണവും ഉണ്ടായിരുന്നുവെന്നാണ് എതിര്‍കക്ഷികളുടെ ആക്ഷേപം. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു ആഘോഷങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ഇത് വളരെ വൈകിയും തുടരുകയായിരുന്നു. സംഘടനയുടെ ജില്ലാ നേതാക്കള്‍, ജനപ്രതിനിധികള്‍, സി പി എം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...