പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണം ; തിരഞ്ഞെടുപ്പ് കമ്മീഷനോട് എല്‍ഡിഎഫ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകി. ഉത്സവ കാലം പരിഗണിച്ച് തിരഞ്ഞെടുപ്പ് നീട്ടണമെന്നാണ് ആവശ്യം. ഓണം, ശ്രീനാരായണ ഗുരു ജയന്തി, അയ്യൻങ്കാളി ജയന്തി, മണകാട് പള്ളി പെരുന്നാൾ എന്നിവ പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രഖ്യാപനം കമ്മീഷന്‍ പുന:പരിശോധിക്കണമെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. ജനപ്രതിനിധി മരിച്ച് ഒരു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏത് സമയത്തും തിരഞ്ഞെടുപ്പ് നേരിടുന്നതിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സജ്ജമാണ്. എന്നാൽ ആഘോഷങ്ങൾ നടക്കുന്ന ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. ഓണം ഓഗസ്റ്റ് 21നും മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം ഓഗസ്റ്റ് 28നും ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഓഗസ്റ്റ് 31നുമാണ്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിക്കണം. കമ്മീഷൻ പ്രഖ്യാപിച്ച തീയതി പുനഃപരിശോധിക്കണം. പെട്ടെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ അസാധാരണത്വം ഉണ്ട്. മരണാനന്തര ചടങ്ങുകൾ പൂർത്തിയാകുന്നതിന് മുമ്പ് പ്രഖ്യാപനം വന്നു. ജനങ്ങളുടെ വോട്ടവകാശം ഉറപ്പാക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്റേത് ജനങ്ങളുടെ വോട്ടവകാശം നിഷേധിക്കുന്ന നിലപാടാണെന്നും എൽഡിഎഫ് വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ രൂക്ഷവിമർശനവുമായി എസ്‌വൈഎസ്

0
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ...

സുഡാനിൽ നിന്നെത്തിയ യുവതിക്ക് എബോളയെന്ന് സംശയം ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദേശ വനിതയ്ക്ക് എബോളയെന്ന്...

കേന്ദ്രം ഉറപ്പുകൾ പാലിച്ചില്ല ; കർഷകര്‍ വീണ്ടും തെരുവിലേക്ക് ; രാജ്യവ്യാപക പ്രക്ഷോഭത്തിന് കിസാൻ...

0
ദില്ലി: കേന്ദ്ര സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയ കര്‍ഷക പ്രക്ഷോഭത്തിന് പിന്നാലെ സംയുക്ത...

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു ; ഇന്ധനവില കുറയുമോയെന്ന് ഉറ്റുനോക്കി വിപണി

0
ദില്ലി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമായി അമേരിക്കയും ഇറാനും...