രാഹുൽ മാങ്കൂട്ടം എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തുടർന്ന് എൽഡിഎഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടം MLA സ്ഥാനം രാജിവെക്കണമെന്ന ആവശ്യം തുടർന്ന് എൽഡിഎഫ്. രാഹുൽ മാങ്കൂട്ടം സാമാന്യ മര്യാദ കാണിക്കണം. അത് കോൺഗ്രസ് മനസിലാക്കണം. തെറ്റ് ചെയ്തെന്ന് ഉറപ്പുള്ളത് കൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. മുതിർന്ന നേതാക്കൾ രാഹുലിനെ അനുകൂലിച്ച് മത്സരിച്ച് പ്രസ്താവനയിറക്കുകയാണെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന് രാഷ്ട്രീയമില്ലെന്നും വിശ്വാസികൾക്കോ വിശ്വാസത്തിനൊ എതിരെ ഒന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്തിട്ടില്ലെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ദേവസ്വം ബോർഡ് ഇക്കാര്യം വ്യക്തമാക്കി.

സിപിഐഎം വിശ്വാസികൾക്ക് എതിരെന്ന് പ്രചരിപ്പിച്ച് ചിലർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തിൽ സി പി ഐ എമ്മിന് ഇരട്ടത്താപ്പ് ഇല്ല. സിപിഐ എമ്മിന് ഒരു നിലപാട് മാത്രമേ ഉള്ളൂ. നേരത്തെയും ആ നിലപാടാണ് സ്വീകരിച്ചത്. ഇപ്പോഴത്തെ നിലപാടും മുൻ നിലപാട് തന്നെ. മറിച്ചുള്ള വ്യഖ്യാനം ശരിയല്ല എന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിൽ വർഗീയവാദികൾക്ക് ഒപ്പം അല്ല വിശ്വാസികൾക്കൊപ്പം ആണ് സിപിഐഎം എന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന സർക്കാർ നടത്തുന്ന അയ്യപ്പ സംഗമത്തിന് ലോകത്താകമാനം ഉള്ള അയ്യപ്പഭക്തരുടെ അംഗീകാരം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...