കോട്ടയം : ഇടതുമുന്നണി യോഗത്തിൽ നിന്നും മാണി സി കാപ്പൻ വിട്ടുനിന്നു. ശരത് പവാറും ആയുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമേ ഇനി ഇടതുമുന്നണി യോഗത്തിൽ പങ്കെടുക്കൂ എന്നാണ് കാപ്പന്‍റെ നിലപാട്. മുന്നണി മാറ്റം സജീവ ചർച്ചയായിരിക്കെ മാണി സി കാപ്പൻ മുന്നണി യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനമെടുത്തത് ശ്രദ്ധേയമായി. പാലാ വിട്ടൊരു ചർച്ചയ്ക്കും തയ്യാറല്ലെന്നാണ് കാപ്പന്‍റെ നിലപാട്.
അതേസമയം ഇടത് മുന്നണിയിൽ സീറ്റ് ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്ന് കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട മറ്റ് ചർച്ചകളാകും ഇടത് മുന്നണി യോഗത്തിൽ നടക്കുക. സീറ്റ് സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ചയാകില്ല. നിലവിൽ കേരള കോൺഗ്രസ് സീറ്റുകളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ജോസ് പറഞ്ഞു.