ഇടതുമുന്നണി ജാഥ 13 ,14 തീയതികളില്‍ ആരംഭിക്കും ; ‘പാലാ സീറ്റിൽ പ്രശ്നങ്ങളില്ല’

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രണ്ട് പ്രചാരണ ജാഥകൾ നടത്താൻ എൽഡിഎഫ് യോഗം തീരുമാനിച്ചു. ഫെബ്രുവരി 13ന് കാസർകോട് നിന്നും 14ന് എറണാകുളത്തുനിന്നും ജാഥകൾ ആരംഭിക്കും. രണ്ടു ജാഥകളും തൃശൂരും തിരുവനന്തപുരത്തും ഫെബ്രുവരി 26ന് സമാപിക്കും. വടക്കൻ മേഖലയിലെ ജാഥ സിപിഎമ്മും തെക്കന്‍ കേരളത്തിലെ ജാഥ സിപിഐയും നയിക്കും. ജാഥയ്ക്കു മുന്നോടിയായി ജനുവരി 28, 29 തീയതികളിൽ എൽഡിഎഫ് ജില്ലാതല യോഗങ്ങളും 30,31 തീയതികളിൽ അസംബ്ലി തലത്തിലെ യോഗങ്ങളും നടക്കും. പ്രകടനപത്രിക തയാറാക്കാൻ ഘടകകക്ഷി നേതാക്കളെ ഉൾപ്പെടുത്തി ഉപസമിതി രൂപീകരിച്ചു.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമ്പോൾ സീറ്റു നിർണയ ചർച്ചകൾ ആരംഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറ‍ഞ്ഞു. പാലാ സീറ്റുമായി ബന്ധപ്പെട്ട് എൻസിപിയിൽ യാതൊരു പ്രശ്നവും ഇല്ല. അവർക്ക് അഭിപ്രായം ഉണ്ടാകാം പ്രശ്നങ്ങളില്ല. സർക്കാർ അധികാരത്തിലെത്തിയശേഷം പല കേസുകളും സിബിഐക്കു വിട്ടിട്ടുണ്ടെന്നു ചോദ്യത്തിനു മറുപടിയായി വിജയരാഘവൻ പറഞ്ഞു. സർക്കാരാണ് കേസിന്റെ കാര്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുന്നത്. പരാതിക്കാരിയുടെ ആവശ്യം പരിഗണിച്ചാണ് സോളർ കേസിൽ തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പിൽ നാടിന്റെ വികസന മുന്നേറ്റം പ്രചാരണ വിഷയമാകും. വികസനത്തിനു തുടര്‍ഭരണം അനിവാര്യതയാണെന്നും വിജയരാഘവൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....