വള്ളിക്കോട് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് അജയകുമാറിനെ ഒഴിവാക്കി എൽഡിഎഫ് പാനൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  2024 ജനുവരി 13 ന് നടക്കുന്ന എസ്.സി.ബി No.61 ന്റെ തെരഞ്ഞെടുപ്പിൽ സിപിഎം നേതാവുമായ 10 വർഷത്തിലേറെ ബാങ്കിന്റെ പ്രസിഡന്റുമായിരുന്ന പിജെ അജയകുമാറിനെ ഒഴിവാക്കി എൽഡിഎഫ് പാനൽ പ്രഖ്യാപിച്ചു. സിപിഎംന്റെ ഏരിയ കമ്മിറ്റിയും സഹകാരികളും ആവശ്യപ്പെട്ടിട്ടും സിപിഎം ജില്ലാ നേതാക്കളെ സ്വാധീനിച്ച് പ്രാദേശിക നേതൃത്വത്തിലെ ചിലർ സംസ്ഥാന കമ്മിറ്റിയെക്കൊണ്ട് അനുമതി നിഷേധിക്കുകയായിരുന്നു. മൂന്നു ടേമിൽ ഏറെ മത്സരിച്ച പലർക്കും ജില്ലയിൽ അവസരങ്ങൾ നൽകിയിട്ടും അജയകുമാറിന് അനുമതി നിഷേധിച്ചത് വിഭാഗീയതയുടെ ഭാഗമാണെന്ന് പറയുന്നു.

യുഡിഎഫ് കുത്തകയായിരുന്ന വളളിക്കോട് എസ്.സി.ബി പിജെ അജയകുമാറിന്റെ നേതൃത്വത്തിലാണ് പിടിച്ചെടുത്തത്. അജയകുമാറിന് അനുമതി നിഷേധിച്ചതിൽ ഇടതു മുന്നണിക്കുള്ളിൽ വലിയ പൊട്ടിത്തെറി ഉണ്ടാക്കിയിട്ടുണ്ട്. യുഡിഎഫിന്റെ പാനലിൽ ചെറുപ്പക്കാർക്ക് അർഹമായ പ്രാധിനിത്യം നൽകിയപ്പോൾ പാർട്ടിയിലും തെരഞ്ഞെടുപ്പുകളിലും യുവത്വത്തിന് പ്രാധാന്യം നല്‌കണമെന്ന് പറയുന്ന സിപിഎം പാനലിൽ ചെറുപ്പക്കാർക്ക് അവസരം നിഷേധിച്ചത് ഇടതുപക്ഷ യുവജന സംഘടനയിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകരും സഹകാരികളും എല്ഡിഎഫിന്റെ പ്രചാരണ പ്രവർത്തങ്ങളിൽ നിന്നും വിട്ടു നിൽക്കുവാൻ തീരുമാനിച്ചതായി സൂചനയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈക്രോ ഫിനാൻസ് കേസ്: അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരായില്ല ; അതൃപ്തി പ്രകടമാക്കി ഹൈക്കോടതി

0
കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി...

അട്ടപ്പാടി ഭൂമിതട്ടിപ്പ് : കോൺഗ്രസിന് തിരിച്ചടിയായി ആദിവാസി കുടുംബങ്ങളുടെ കൂട്ടരാജി

0
പാലക്കാട്: അട്ടപ്പാടിയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ആദിവാസി ഭൂമിതട്ടിപ്പിൽ പാർട്ടിക്ക്...

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...