Saturday, April 19, 2025 11:48 pm

എല്‍.ഡി.എഫ് പെരുനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : ബി.ജെ.പിയും കോൺഗ്രസും നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ് പെരുനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രതിഷേധയോഗം എല്‍.ഡി.എഫ് റാന്നി നിയോജക മണ്ഡലം കൺവീനർ എം.വി വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പു മുതൽ നവ മാധ്യമങ്ങളിലൂടെ ഇടതു പക്ഷ ജനാധിപത്യമുന്നണി നേതാക്കൻമാർക്കെതിരെ വ്യാജ വാർത്തകൾ സൃഷ്ടിച്ചും സി.പി.എം ആഫീസു ബി.ജെ.പി പിടിച്ചെടുത്തുവെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങളും നടത്തി നാട്ടിൽ കലാപത്തിനു ശ്രമിക്കുന്ന ബി.ജെ.പിയുടെ വർഗ്ഗീയ നിലപാട് ജനങ്ങളുടെ മുൻപിൽ തുറന്നു കാട്ടുവാനാണ് യോഗം നടത്തിയതെന്ന് എം.വി വിദ്യാധരൻ പറഞ്ഞു.

പെരുനാട് വലിയ പാലം ജംഗ്ഷനിൽ നിന്ന് നൂറു കണക്കിന് ആളുകൾ പങ്കെടുത്ത പ്രകടനം പെരുനാട് മാർക്കറ്റിൽ സമാപിച്ചു. അഡ്വ വി.ജി സുരേഷ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ്  കെ.എസ് ഗോപി, പഞ്ചായത്തു പ്രസിഡന്റ്  പി.എസ് മോഹനന്‍, വൈസ് പ്രസിഡന്റ്  ഡി.ശ്രീകല, നേതാക്കളായ റോബിൻ കെ തോമസ്, എസ്സ് ഹരിദാസ് , എസ്. എസ് സുരേഷ്, സി സുരേഷ്, എം ഡി രാമചന്ദ്രൻ, ഗിരിജ മധു, രാധ പ്രസന്നൻ, പി. കെ അനിൽ കുമാർ, എസ്. ജി സജി, പി. എം ഷാജി എന്നിവർ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിനിമ മേഖലയിൽ മാത്രമല്ല ലഹരിയുള്ളതെന്ന് സംവിധായകൻ ഒമർ ലുലു

0
കൊച്ചി : സിനിമ മേഖലയിൽ മാത്രമല്ല ലഹരിയുള്ളതെന്ന് സംവിധായകൻ ഒമർ ലുലു...

അമ്പായത്തോട് ബാറില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാലു പേർ പിടിയിൽ

0
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ബാറില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി...

സലാലയിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്സ് നാല് മണിക്കൂർ വൈകി പുറപ്പെട്ടു

0
സലാല: സലാലയിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്സ് ഐഎക്‌സ് 446...

പാരസെറ്റമോൾ അമിത ഉപയോഗം കരളിന് ദോഷമെന്ന് ഡോ. പളനിയപ്പൻ മാണിക്കം

0
പാരസെറ്റമോൾ ജെംസ് മിഠായി പോലെ കഴിക്കുന്ന ഇന്ത്യക്കാർ, അമിത ഉപയോഗം കരളിന്...