ഉറപ്പാണ് എല്‍.ഡി.എഫ് – ഉറപ്പിക്കാന്‍ വരട്ടെ …. ഓട്ടോയിലെ പരസ്യത്തിന് 2000 രൂപ നല്‍കണം – ഇല്ലെങ്കില്‍ പിഴ ഉറപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഓട്ടോറിക്ഷകളിലെ തെരഞ്ഞെടുപ്പ് പരസ്യവുംവെച്ച് ചുമ്മാതങ്ങ് ഓടാമെന്ന് കരുതാന്‍വരട്ടെ. ഇത്തരം പ്രചാരണത്തിന് മോട്ടോര്‍ വാഹനവകുപ്പ് നിശ്ചയിച്ച തുകകേട്ടാല്‍ ഒന്ന് സഡന്‍ ബ്രേക്കിടും. ഒരുമാസത്തേക്ക് 2000 രൂപ. തയ്യാറാകാത്തവരില്‍നിന്ന് പിഴ ഈടാക്കും. ഓട്ടോറിക്ഷാ ഉടമയുടെ പേരിലാണ് നടപടിയുണ്ടാകുക. ‘ഉറപ്പാണ് എല്‍.ഡി.എഫ്.’ എന്ന പരസ്യ വാചകമാണ് ഓട്ടോറിക്ഷകളുടെ മുകളില്‍ ഇടംപിടിച്ചത്. ഇതേക്കുറിച്ച് യു.ഡി.എഫ്. പരാതി നല്‍കിയിരുന്നു.

വാഹനങ്ങളില്‍ പരസ്യം പതിക്കുന്നതിന് അംഗീകൃത നിരക്കുണ്ട്. ഇതുപ്രകാരം ഓട്ടോറിക്ഷയുടെ മുകള്‍ഭാഗം അളന്നു തിട്ടപ്പെടുത്തിയാണ് തുക നിശ്ചയിച്ചത്. തിരുവനന്തപുരം നഗരത്തില്‍മാത്രം 500-ഓളം ഓട്ടോകളില്‍ പരസ്യം പതിച്ചിട്ടുണ്ട്. ഇതില്‍ നിയമലംഘനമില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. പരസ്യം പതിക്കുന്ന വാഹനം മോട്ടോര്‍വാഹനവകുപ്പിന്റെ പരിശോധനയ്ക്ക് ഹാജരാക്കണം. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ വാഹനം തടഞ്ഞുള്ള പരിശോധന ഉണ്ടാകില്ല. പകരം ഇ-ചെലാന്‍ വഴി പിഴ ചുമത്താനാണ് നീക്കം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...