Saturday, June 1, 2024 9:15 am

സ്വന്തം കാശിന് പോകുന്നതിൽ തെറ്റെന്ത്? രാഹുലും പോയിട്ടില്ലേ? മുഖ്യമന്ത്രിയുടെ വിദേശ യാത്രയിൽ ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെ തളളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദേശ സന്ദർശനം എല്ലാവരും നടത്താറുളളതാണ്. കുടുംബ സമേതവും വിദേശ യാത്രകൾ നടത്താറുണ്ട്. സ്വന്തം കാശിന് പോകുന്നതിൽ എന്താണ് തെറ്റെന്നും ശിവൻകുട്ടി ചോദിച്ചു. രാഹുൽ ഗാന്ധി ആരോടും പറയാതെ വിദേശത്ത് പോയിട്ടില്ലേ. മാധ്യമങ്ങൾ ചിന്താ ഗതി മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കുടുംബ സമേതമുള്ള മുഖ്യമന്ത്രിയുടെ രണ്ടാഴ്ചത്തെ സ്വകാര്യവിദേശയാത്രയാണ് വിവാദമായത്. ലോകത്ത് എവിടെ നിന്നും മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിര്‍വ്വഹിക്കാമെന്ന് ഉറപ്പുള്ളപ്പോൾ പിന്നെ പകരം ആളെന്തിനെന്ന ചോദ്യമുയർത്തിയാണ് സിപിഎം വിവാദങ്ങളെ നേരിടുന്നത്. സ്വന്തം പണം ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ യാത്രയെന്നും വിവാദത്തിന് പിന്നിൽ രാഷ്ട്രീയ വിരോധവും ഇടതുപക്ഷ വിരുദ്ധതയും മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം പറയുന്നു. എന്നാൽ എന്തിന് പോയി, എങ്ങനെ പോയി തുടങ്ങി രാഷ്ട്രീയവും ഭരണപരവുമായ ചോദ്യങ്ങടക്കം ഉന്നയിച്ചാണ് മുഖ്യമന്ത്രിയുടേയും കുടുംബത്തിന്‍റെ വിദേശ പര്യടനത്തെ പ്രതിപക്ഷം നേരിടുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തതും പകരം ചുമതല കൈമാറാത്തതും പ്രതിപക്ഷം വലിയ പ്രശ്നമായി ഉന്നയിക്കുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹോട്ടൽ അടിച്ചുതർത്ത സംഭവം ; പോലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു

0
ആലപ്പുഴ: മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത പൊലീസുകാരനെതിരെ ആലപ്പുഴ സൗത്ത് പൊലീസ്...

അത്യുഷ്ണത്തിൽ പൊള്ളി ഉത്തരേന്ത്യ ; 24 മണിക്കൂറിനിടെ 85 മരണം

0
ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം തുടരുന്നു. കനത്ത ചൂടിൽ...

ഫ്രീസറിൽ 45 കുപ്പി മുലപ്പാൽ ; 50 മില്ലിലിറ്ററിന് 500 രൂപ ; വിൽപ്പന...

0
ചെന്നൈ: മുലപ്പാൽ കുപ്പിയിലാക്കി വിൽപന നടത്തിയ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് സീൽ...

മൃഗബലി : ‘ശിവകുമാർ പറഞ്ഞ കാര്യങ്ങൾ അന്വേഷിച്ചു ; അങ്ങനെ ഒന്നും നടന്നിട്ടില്ല’ –...

0
തിരുവനന്തപുരം: കർണാടക കോൺ​ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിന്റെ മൃഗബലി നടന്നുവെന്ന...