പെരുന്തേനരുവിയിലേക്കുള്ള പ്രധാന വഴിയിൽ ദിശാ സൂചികയില്ലാത്തതുമൂലം യാത്രക്കാർ ബുദ്ധിമുട്ടുന്നു

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: ജില്ലയിലെ ടൂറിസം ഭൂപടത്തിൽ ഏറെ നിർണായക കേന്ദ്രമായ പെരുന്തേനരുവിയിലേക്കുള്ള പ്രധാന വഴിയിൽ ദിശാ സൂചികയില്ലാത്തതുമൂലം യാത്രക്കാർ ബുദ്ധിമുട്ടുന്നു. വെച്ചൂച്ചിറ നിന്നും നവോദയ വഴി പെരുന്തേനരുവിക്ക് പോകുന്ന പാതയാണ് ഇത്തരത്തിൽ അവഗണന നേരിടുന്നത്. ദിശാ സൂചികയ്ക്ക് പുറമെ സ്ഥിരം അപകട മേഖലയായിട്ടും റോഡിന്റെ വശത്തു ഇടിതാങ്ങി സ്ഥാപിക്കുകയോ അപകട സൂചന നൽകുന്ന മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിട്ടില്ല. അവധിക്കാലമായതോടെ വിദ്യാർത്ഥികളടക്കം നിരവധി ആളുകളാണ് പെരുന്തേനരുവി കാണാൻ എത്തുന്നത്. അടുത്തിടെ രണ്ടു കാറുകൾ ഇതേ സ്ഥലത്തു റോഡിൽ തലകീഴായി മറിഞ്ഞിരുന്നു. യാത്രക്കാർക്ക് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കുത്തനെയുള്ള കയറ്റം കയറി വരുന്നതിനോടൊപ്പം കൊടും വളവും ഉള്ളതിനാലാണ് ഇവിടെ പലപ്പോഴും അപകടങ്ങൾ ഉണ്ടാവുന്നത്.

അപകടങ്ങൾ ഏറി വരുന്നതിനാൽ എത്രയും വേഗം ഇടിതാങ്ങി ഉൾപ്പെടെ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും ഇതുവരെയും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. എന്നാൽ പെരുന്തേനരുവിയിൽ കഴിഞ്ഞ പ്രളയത്തിൽ തകർന്ന കുട്ടികൾക്കായി നിർമ്മിച്ച പാർക്കും മറ്റു അനുബന്ധ സൗകര്യങ്ങളും പുനർനിർമ്മിച്ചു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി സഞ്ചാരികളെ ആകർഷിക്കുന്ന നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഇവിടേക്ക് വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക് വഴി കാണിക്കാൻ ബോർഡുകളില്ലാത്തത് വലിയ ദുരിതത്തിലേക്കാണ് നീങ്ങുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം : കൂടുതൽ ചട്ടലംഘനങ്ങൾ പുറത്ത് ; സർക്കാരില്ലാത്ത കരാറിൽ സർക്കാർ വിവരങ്ങൾ

0
തിരുവനന്തപുരം : അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാൻ, ഉത്തരവില്ലാതെ സർക്കാരിന്റെ പേരിൽ...

സ്വകാര്യ സ്കൂൾ പ്രിൻസിപ്പൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ ; ശരീരത്തിൽ 27 കുത്തേറ്റ മുറിവുകൾ

0
ഹൈദരാബാദ്: തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലായ 48 വയസ്സുകാരിയെ...

മെഗാ രക്ഷാപ്പാക്കേജിന് സർക്കാർ ; നിക്ഷേപം തിരിച്ചുനൽകാനാകാതെ 441 സഹകരണ ബാങ്കുകൾ

0
തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധി നേരിടുന്ന സഹകരണബാങ്കുകളുടെയും സംഘങ്ങളുടെയും കണക്കെടുത്ത് സർക്കാർ....

അധികം വൈകാതെ ചവറ്റുകുട്ടയിൽ ഒളിക്കേണ്ടിവരും ; രഹസ്യയാത്രയിൽ ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും എംബസിയും

0
ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാനിയൻ മാധ്യമങ്ങളും ദക്ഷിണാഫ്രിക്കയിലെ...