മെസ്സി വിവാദം : കൂടുതൽ ചട്ടലംഘനങ്ങൾ പുറത്ത് ; സർക്കാരില്ലാത്ത കരാറിൽ സർക്കാർ വിവരങ്ങൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാൻ, ഉത്തരവില്ലാതെ സർക്കാരിന്റെ പേരിൽ കരാർ ഒപ്പിടാൻ സ്പോൺസർക്ക് ‌അനുമതി നൽകിയതാര്? ഔദ്യോഗിക അനുമതിക്കു മുൻപേ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (എഎഫ്എ) റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഒപ്പിട്ട കരാറിൽ എങ്ങനെ സർക്കാരിന്റെ വിവരങ്ങൾ ഉപയോഗിച്ചു. കരാറിന്റെ കൂടുതൽ വിവരങ്ങൾക്ക് ഒപ്പം പുറത്തുവരുന്നത് ചട്ടലംഘനങ്ങളുടെ നീണ്ടനിര. പണം അയയ്ക്കുന്നതിൽ കാലതാമസം വരുത്തിയതോടെ, സ്പോൺസറുമായുള്ള കരാർ 2 തവണ എഎഫ്എ റദ്ദാക്കിയെന്നും രേഖകളിൽ ഉണ്ട്. 2024 ഡിസംബർ 20ന് എഎഫ്എയുമായി കരാറിലെത്തിയ സ്പോൺസർ, ഇതിനായുള്ള സർക്കാർ അനുമതി നേടിയെടുത്തത് 18 ദിവസത്തിനുശേഷമാണെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. ഇക്കാര്യം സർക്കാരിനെ അറിയിച്ചിരുന്നുമില്ല.

അർജന്റീന വിഷയത്തിൽ സ്പോൺസറും സംസ്ഥാന സർക്കാരും തമ്മിൽ ഇതുവരെ കരാറോ ധാരണാപത്രമോ ഒപ്പുവച്ചിട്ടില്ലെന്നാണു കായികവകുപ്പിന്റെ കണ്ടെത്തൽ. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയുള്ള പദ്ധതി എന്ന പേരിലാണു സ്പോൺസർ–എഎഫ്എ കരാർ. ഈ രേഖകൾ കായികവകുപ്പിൽനിന്ന് മറച്ചുവച്ച സ്പോൺസർ‌, അതിനുശേഷം 2 തവണ കരാർ പുതുക്കിയപ്പോഴും ഇക്കാര്യം രേഖാമൂലം സർക്കാരിനെ അറിയിച്ചില്ല. സ്വകാര്യ സ്ഥാപനം അനുമതിയില്ലാതെ സർക്കാരിനെ പ്രതിനിധീകരിച്ച് ഒപ്പിട്ടതും വിവാദമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...