കോഴിക്കോട് സൗത്തിലും നോർത്തിലും എൽഡിഎഫ് വോട്ട് ബിജെപിക്ക് പോയി : അഹമ്മദ് ദേവർകോവിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് സൗത്തിലും നോർത്തിലും എൽഡിഎഫ് വോട്ട് ബിജെപിക്ക് പോയിയെന്ന് അഹമ്മദ് ദേവർകോവിൽ. എണ്ണായിരത്തോളം വോട്ടുകൾ നഷ്ടമായെന്നും വിഷയം ഗൗരവമായി പരിശോധിക്കണമെന്നും ഐഎൻഎൽ സംസ്ഥാന പ്രസിഡന്‍റ് അഹമ്മദ് ദേവർകോവിൽ ആവശ്യപ്പെട്ടു. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഒരു മാറ്റം കേരളത്തിലുണ്ടാകാറുണ്ട്. അതിനൊരു മാറ്റം വന്നത് എൽഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ്. പത്ത് വര്‍ഷം തുടര്‍ച്ചയായി ഭരിക്കാനുള്ള അവസരം ലഭിച്ചു. സ്വഭാവിമാകമായും ഒരു മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിച്ചുകാണും. അതോടൊപ്പം തന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ചില പ്രശ്നങ്ങളും ചിലപ്പോൾ അതിന് കാരണമായിരുന്നിരിക്കാം. വോട്ടുകളിൽ കുറവായിട്ടുണ്ട്, ക്ഷീണമുണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. അത് ഗൗരവകരമായി കാണുകയും തിരുത്തലുകൾ വേണ്ടിടത്ത് തിരുത്തലുകൾ നടത്തേണ്ടിടത്ത് തിരുത്തിക്കൊണ്ട് മുന്നോട്ടുപോകാനുള്ള സംവിധാനമൊരുക്കാനാണ് പൊതുവെ എൽഡിഎഫിന്‍റെ ഘടകകക്ഷികൾ ആഗ്രഹിക്കുന്നത്.

കോഴിക്കോട് സൗത്തിലും നോര്‍ത്തിലുമൊക്കെ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. ഇടതുപക്ഷത്തിന് കിട്ടേണ്ട വോട്ടുകളാണ് പോയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഈ തരത്തിലായിരുന്നു. അതിന് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതിന് മാറ്റമുണ്ടായിട്ടില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും ദേവര്‍കോവിൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...