ഉത്തർപ്രദേശിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു ; രണ്ട് ഐഎസ്ഐ ഏജന്റുകൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : ഉത്തർപ്രദേശിൽ വലിയൊരു ഭീകരാക്രമണ പദ്ധതി ഉത്തർപ്രദേശ് ഭീകരവിരുദ്ധ സേന തകർത്തു. പാക് ചാര സംഘടനയായ ഐഎസ്ഐക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന രണ്ട് ഭീകരരെയാണ് എടിഎസ് അറസ്റ്റ് ചെയ്തത്. കൃഷ്ണ മിശ്ര, ദനിയൽ അഷ്റഫ് എന്നിവരാണ് പിടിയിലായതെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉത്തർപ്രദേശ് എടിഎസിന്റെ നിരീക്ഷണത്തിലായിരുന്ന ഇവരെ കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. പാക് ഭീകരരായ സഹസാദ് ബാട്ടി, ആബിദ് ജാട് എന്നിവരുമായി ഇവർ നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഉത്തർപ്രദേശിലെ പ്രധാന നഗരങ്ങളിലും പോലീസ് സ്റ്റേഷനുകളിലും കേന്ദ്രീകരിച്ച് ഭീകരാക്രമണം നടത്താനായിരുന്നു ഈ സംഘം പദ്ധതിയിട്ടിരുന്നത്. ഐഎസ്ഐക്ക് വേണ്ടി കൂടുതൽ യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യാനും ഇവർ ശ്രമിച്ചിരുന്നു. പിടിയിലായവരെ നിലവിൽ ചോദ്യം ചെയ്തു വരികയാണെന്നും ഈ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ വിവിധ നഗരങ്ങളിൽ പരിശോധന ശക്തമാക്കിയതായും ഉത്തർപ്രദേശ് എടിഎസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...