കുന്നംകുളത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് മൂന്നാം തവണയും എൽഡിഎഫ് ഭരണം തുടരും

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കുന്നംകുളത്ത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് മൂന്നാം തവണയും എൽഡിഎഫ് ഭരണം തുടരും. ചെയര്‍പേഴ്‌സണായി സൗമ്യ അനിലനും വൈസ് ചെയര്‍മാനായി പി.ജി.ജയപ്രകാശും തെരഞ്ഞെടുക്കപ്പെട്ടു. 39 അംഗ കൗണ്‍സില്‍ കേവല ഭൂരിപക്ഷമില്ലെങ്കിലും ഒറ്റകക്ഷിയെന്ന നിലയില്‍ 18 വോട്ടുകള്‍ നേടിയാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വിമതയടക്കം 10 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ഏഴ് വോട്ടും ലഭിച്ചു. നാല് അംഗങ്ങളുള്ള ആര്‍.എം.പി ആര്‍ക്കും വോട്ട് ചെയ്തില്ല. കോണ്‍ഗ്രസിൽ നിന്ന് ചെയര്‍പേഴ്‌സൺ സ്ഥാനത്തേക്ക് മിഷ സെബാസ്റ്റ്യനും വൈസ് ചെയര്‍മാൻ സ്ഥാനത്തേക്ക് റോഷിത്ത് ഓടാട്ടും ബി.ജെ.പിയിൽ നിന്ന് ചെയര്‍പേഴ്‌സൺ സ്ഥാനത്തേക്ക് ഗീതാ ശശിയും വൈസ് ചെയര്‍മാനായി ശ്രീജിത്തും മത്സരിച്ചു.

ജില്ലാ മണ്ണുസംരക്ഷണ ഓഫിസര്‍ താരാ മനോഹറായിരുന്നു വരണാധികാരി. നഗരസഭാ സെക്രട്ടറി കെ.കെ. മനോജ്, എഞ്ചിനീയര്‍ ബിനായ് ബോസ് എന്നിവര്‍ വോട്ടടുപ്പിന് നേതൃത്വം നല്‍കി. കിഴൂര്‍ നോര്‍ത്ത് നാലാം വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറായ സൗമ്യ അനിലന്‍ കഴിഞ്ഞ കൗണ്‍സിലില്‍ വൈസ് ചെയര്‍പേഴ്‌സണായിരുന്നു. പാര്‍ട്ടി ഏരിയാ കമ്മറ്റിയംഗവും സിഐടിയു ഏരിയ ട്രഷറുമാണ് വൈസ് ചെയർമാനായ ജയപ്രകാശ്. 2000-2005-ല്‍ നഗരസഭാ ചെയര്‍മാനായിരുന്നു. 20 വര്‍ഷത്തിനുശേഷമാണ് വീണ്ടും പാര്‍ലിമെന്ററി പ്രവര്‍ത്തന മേഖലയിലേക്ക് ഇദ്ദേഹം കടന്നു വരുന്നത്. കിഴൂര്‍ സെന്റര്‍ അഞ്ചാം വാര്‍ഡില്‍ നിന്നുള്ള കൗൺസിലറാണ് ഇദ്ദേഹം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

0
തിരുവനന്തപുരം : മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന്...

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...