കാട്ടാക്കടയിലെ സ്വര്‍ണക്കവര്‍ച്ച അന്വേഷിക്കാന്‍ പ്രത്യേക സംഘം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയിലെ സ്വര്‍ണക്കവര്‍ച്ച അന്വേഷിക്കാന്‍ പ്രത്യേക സംഘം. കാട്ടാക്കട സിഐയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘം അന്വേഷണം തുടങ്ങി. അടുത്തിടെ ജയിലില്‍ നിന്നിറങ്ങിയ മോഷണക്കേസ് പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ക്രിസ്മസ് ആഘോഷത്തിന് പള്ളിയില്‍ പോയ സമയത്ത്, 70 പവനില്‍ അധികം സ്വര്‍ണം മോഷണം പോയെന്നാണ് വീട്ടുകാരുടെ പരാതി. കവര്‍ച്ച നടന്ന വീട്ടില്‍ ഒരാഴ്ചയ്ക്കിടെ എത്തിയവരുടെ വിവരങ്ങള്‍ ശേഖരിച്ചു. ഇവരെ വിളിച്ചുവരുത്തി മൊഴി എടുക്കും. സ്വര്‍ണത്തിന്റെ അളവില്‍ അവ്യക്തത. സ്വര്‍ണത്തിന്റെ ഉറവിടം കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.

തിരുവനന്തപുരം കാട്ടക്കട കാട്ടക്കോട് സ്വദേശിയായ ഷൈന്‍ കുമാറിന്റെ വീട്ടിലാണ് കഴിഞ്ഞ വൈകുന്നേരം 6 മണിക്കും രാത്രി 9 മണിക്കും ഇടയില്‍ മോഷണം നടന്നത്. വീട്ടുകാര്‍ സമീപത്തെ പള്ളിയില്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെ വീടിന്റെ പൂട്ടു തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ 60 പവനോളം സ്വര്‍ണം കവര്‍ന്നു. ഷൈന്‍ കുമാറിന്റെ ഭാര്യയുടെയും സഹോദരിയുടെയും സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. സംഭവത്തെ തുടര്‍ന്ന് കാട്ടക്കട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജസ്ഥാനിൽ അമിത് ഷായുടെ പൊതുപരിപാടിയിൽ പ്രതിഷേധിക്കാൻ പദ്ധതിയിട്ടു ; ഒരു സംഘം വിദ്യാർഥികൾ ...

0
രാജസ്ഥാൻ : ആൽവാറിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പ്രതിഷേധിക്കാൻ പദ്ധതിയിട്ട...

വയനാട് യുവാവിനെ കാണാനില്ലന്ന് പരാതി

0
കല്‍പ്പറ്റ : വയനാട് വടക്കനാട്ടിൽ വീണ്ടും ദുരൂഹമായ തിരോധാനം. നേരത്തെ കാണാതായ...

ബിജെപി വിട്ട് ദേവൻ ; പ്രാഥമിക അംഗത്വത്തിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിൽ...

0
ആലപ്പുഴ : ബിജെപി വിട്ട് നടൻ ദേവൻ. സംസ്ഥാന വൈസ് പ്രസിഡന്റ്...

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...