Monday, April 21, 2025 3:05 am

ലക്ഷദ്വീപില്‍ കാവി അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് കേരള നിയമസഭ ; പ്രമേയം ഐക്യകണ്‌ഠേന പാസാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലക്ഷദ്വീപില്‍ കാവി അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് കേരള നിയമസഭ. 118ാം ചട്ടപ്രകാരം ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരേ കേരള നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം, പ്രതിപക്ഷ ഭേദഗതികളോടെ നിയമസഭ അംഗീകരിക്കുകയായിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ ഇതുവരെയുള്ള എല്ലാ ഉത്തരവുകളും പിന്‍വലിച്ച്‌ തല്‍സ്ഥാനത്തു നിന്നും നീക്കണമെന്നും പ്രമേയം പറയുന്നു.

‘ലക്ഷദ്വീപില്‍ കാവി അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. തെങ്ങുകളില്‍ കാവി നിറം പൂശി ആരംഭിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തു. സ്വാച്ഛാധിപത്യ നടപടിയാണ് അവിടെ വികസിച്ച്‌ വരുന്നത്. അവരുടെ ഉപജീവനമാര്‍ഗ്ഗമായ മല്‍സ്യബന്ധനം തര്‍ക്കുന്നു. അവരുടെ മല്‍സ്യബന്ധന കൂടാരങ്ങള്‍ തകര്‍ക്കുന്നു. ഗോവധ നിരോധന നിയമം നടപ്പിലാക്കുന്നു-ഇതെല്ലാം സംഘപരിവാര അജണ്ടയുടെ ഭാഗമാണ്. അവരുടെ ജനാധിപത്യ അവകാശങ്ങളെ ധ്വംസിക്കുന്നു.

അവിടത്തെ പരിഷ്‌കരണ നടപടികളെല്ലാം ആ ജനതയെ ദ്രോഹിക്കുന്നതാണ്. ലക്ഷദ്വീപിനെ സംഘപരിവാര അജണ്ടയുടെ പരീക്ഷണ ശാലയാക്കി മാറ്റുന്നു. ജനതയെ ഹിന്ദുത്വ രാഷ്ട്രീയത്തിന് അടിപ്പെടുത്താനുള്ള നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണം. കോര്‍പ്പറേറ്റ് അജണ്ടകളാണ് നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ലക്ഷ ദ്വീപുകാരുടെ ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം’.

‘കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിന്റേയും അവിടത്തെ ജനങ്ങളുടേയും സവിശേഷതകള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ട്. രാജ്യത്തിന്റെ ഒരുമയ്‌ക്കെതിരേ നില്‍ക്കുന്ന ശക്തികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌ നടത്തപ്പെട്ടവയാണ് എല്ലാ വിഭാഗീയ വിഘടന നീക്കങ്ങളും.

കോളോണിയല്‍ ഭരണാധികാരികളുടെ ചെയ്തികളെപ്പോലും വെല്ലുന്ന രീതിയിലാണ് ഒരു ജനത വിലകല്‍പ്പിക്കുന്ന സാംസ്‌കാരിക തനിമയ്ക്കുമേല്‍ ആക്രമണം നടക്കുന്നത്. ഇത് ബഹുസ്വരത മുഖമുദ്രയായുള്ള ഒരു ജനാധിപത്യ സംസ്‌കാരത്തിന് അന്യം നില്‍ക്കുന്ന ഒന്നാണ്. അതിനാല്‍ തന്നെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരോരുത്തരും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തേണ്ടതുണ്ട്. ഔദ്യോഗിക തലത്തില്‍ നടക്കുന്ന ഈ നീക്കങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹമാണ്- പ്രമേയത്തില്‍ പറയുന്നു.

ലക്ഷ ദ്വീപില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. അഡ്മിനിസ്‌ട്രേറ്ററുടെ കരിനിയമങ്ങള്‍ അറബിക്കടലില്‍ എറിയണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രമേയത്തെ പിന്‍താങ്ങി പറഞ്ഞു. സാസ്‌കാരിക അധിനിവേശമാണ് അവിടെ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു

0
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു....

കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍...

അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍...

ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന...

0
തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ...