കോന്നി : ഇന്ത്യൻ സൈന്യത്തെ കരാർവൽക്കരിക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽഡിവൈഎഫ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. എഐവൈഎഫ് കേന്ദ്ര കമ്മിറ്റി അംഗം ആർ ജയൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് അഖിൽ മോഹനൻ അധ്യക്ഷനായി. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ജോബി ടി ഈശോ, ജില്ലാ കമ്മിറ്റി അംഗങ്ങളായ രേഷ്മ മറിയം റോയി, ഹരീഷ് മുകുന്ദ്, ജെയ്സൺ ജോസഫ് സാജൻ, അബിൻ കുമാർ, എഐവൈഎഫ് മണ്ഡലം പ്രസിഡൻ്റ് അജിത് കൂടൽ, പ്രസിഡൻ്റ്, മണ്ഡലം ജോയിൻ്റ് സെക്രട്ടറിമാരായ വിനീത് കോന്നി, റീന, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി ആദർശ് എന്നിവർ സംസാരിച്ചു. ഡിവൈഎഫ് ബ്ലോക്ക് സെക്രട്ടറി സി സുമേഷ് സ്വാഗതം പറഞ്ഞു’.
അഗ്നിപഥ് പദ്ധതി പിൻവലിക്കണം ; എൽഡിവൈഎഫ് നൈറ്റ് മാർച്ച് നടത്തി
RECENT NEWS
Advertisment