കോന്നി : കോന്നി ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര പ്രക്ഷോഭ ജാഥ ആരംഭിച്ചു. കൊക്കാത്തോട്ടിൽ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ജാഥാ വൈസ് ക്യാപ്റ്റൻ വർഗ്ഗീസ് ബേബിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഏരിയ കമ്മിറ്റി അംഗം പി ആർ ശിവൻകുട്ടി അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി എം ജി മോഹനൻ സ്വാഗതം പറഞ്ഞു.
ജാഥ മാനേജർ ശ്യാംലാൽ, അംഗങ്ങളായ ജിജോ മോഡി , ആർ ഗോവിന്ദ്, പഞ്ചായത്തംഗങ്ങളായ വി കെ രഘു, ജോജു വർഗ്ഗീസ് എന്നിവർ സംസാരിച്ചു. അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ക്യാപ്റ്റനായും ഏരിയ സെക്രട്ടറി ശ്യാംലാൽ മാനേജരും എരിയ കമ്മിറ്റി അംഗങ്ങളായ വർഗ്ഗീസ് ബേബി, ജിജോ മോഡി എന്നിവർ വൈസ് ക്യാപ്റ്റൻമാരും രഘുനാഥ് ഇടത്തിട്ട,പി ആർ ശിവൻകുട്ടി ,കോന്നി വിജയകുമാർ, ആർ ഗോവിന്ദ് എന്നിവർ അംഗങ്ങളുമായ സമര പ്രക്ഷോഭ ജാഥ അരുവാപ്പുലം പഞ്ചായത്തിൽ പര്യടനം നടത്തി. ശനിയാഴ്ച്ച കല്ലേലി തോട്ടം ജംഗ്ഷനിൽ സമാപിക്കും.