ആണ്‍സുഹൃത്തിന്റെ വീട്ടില്‍ പോയതിന്റെ പക ; ഭാര്യയെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി ഭര്‍ത്താവ്

For full experience, Download our mobile application:
Get it on Google Play

ആഗ്ര : ഭാര്യയെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി ഭര്‍ത്താവ്. ആണ്‍സുഹൃത്തിനെ കാണാനായി ഭാര്യ അയാളുടെ വീട്ടിലേക്ക് പുറപ്പെട്ടതിന് പിന്നാലെ ഭര്‍ത്താവും അതേ വീട്ടിലെത്തി നാലാം നിലയില്‍ നിന്ന് ഭാര്യയെ തള്ളിയിടുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം.  ആകാശ് ഗൗതം എന്നയാളാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.

ഇയാള്‍ ഭാര്യ റിതികയുമായി അകന്ന് താമസിച്ചുവരികയായിരുന്നു. ആകാശിനെതിരെ റിതിക വിവാഹമോചനത്തിനായി നോട്ടീസ് നല്‍കിയിരുന്നു. ഭാര്യയ്ക്ക് വിപുല്‍ അഗര്‍വാള്‍ എന്നയാളുമായി ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു കൊലപാതകം. തന്റെ സഹോദരിയോടൊപ്പമാണ് ആകാശ് വിപുലിന്റെ അപാര്‍ട്ട്‌മെന്റിലെത്തിയത്. അവിടെവെച്ച് റിതികയെ കണ്ട ഭര്‍ത്താവ് ഇവരുടെ കൈയും കാലും കെട്ടിയശേഷം താഴേക്ക് പിടിച്ചു തള്ളുകയായിരുന്നു.

വിപുലിനേയും കൊലപ്പെടുത്താന്‍ ആകാശ് ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. വിപുലിന്റെ ഓം ശ്രീ അപാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്. വൈകീട്ട് മുതല്‍ അപാര്‍ട്ട്‌മെന്റില്‍ നിന്നും ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ കേട്ടിരുന്നു എന്ന് അയല്‍ക്കാര്‍ പോലീസിനോട് പറഞ്ഞു. റിതികയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാലയിൽ എസ്എഫ്ഐ സമരം 25-ാം ദിവസത്തിലേക്ക്

0
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികളുടെ സമരം 25-ാം...

കാറിന്റെ ചില്ല് തകർത്ത് കവർച്ച : സീരിയൽ മോഷ്ടാവ് എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിൽ

0
എറണാകുളം: നഗരത്തിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകൾ തകർത്ത് മോഷണം നടത്തുന്ന...

കൊച്ചിയിൽ നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി

0
കൊച്ചി: എറണാകുളം സൗത്ത് ജനതാ റോഡിൽ വിദ്യാർഥികൾ തമ്മിൽ നടുറോഡിൽ...

കോഴിക്കോട് കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം ; തിരച്ചിൽ തുടരുന്നു

0
കോഴിക്കോട്: കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം. താളികുണ്ട് സ്വദേശിനിയായ രാധയെയാണ്...