കേരളം പിടിക്കാൻ ‘മിഷൻ 2025’ അവതരിപ്പിച്ച് പ്രതിപക്ഷനേതാവ്

For full experience, Download our mobile application:
Get it on Google Play

വയനാട്: സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണം നടത്തി തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കുന്നതിനായി മിഷൻ 2025 അവതരിപ്പിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ. വയനാട്ടിൽ കെപിസിസി ക്യാമ്പ് എക്സിക്യൂട്ടീവിലാണ് പ്രതിപക്ഷ നേതാവ് തന്റെ മിഷൻ 2025 അവതരിപ്പിച്ചത്. പ്രാദേശിക വിഷയങ്ങൾ ഉയര്‍ത്തി ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരാനാണ് മിഷൻ 2025 ലൂടെ കോൺഗ്രസ് നേതാവ് ആവശ്യപ്പെടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടാൻ പ്രാദേശിക വിഷയങ്ങൾ സജീവ ചർച്ചയാക്കണമെന്ന് ഇതിൽ നിര്‍ദ്ദേശിക്കുന്നു. 2019 – 2024 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ പാർട്ടികൾക്ക് നിയമസഭ മണ്ഡല തലത്തിൽ നടത്താനായ പ്രകടനം താരതമ്യം ചെയ്ത ക്യാമ്പിൽ ബിജെപിയുടെ പ്രകടനം ഗൗരവത്തോടെ കാണണമെന്നും അഭിപ്രായമുയര്‍ന്നു. സുരേഷ് ഗോപിയുടെ വിജയത്തിന് സിനിമാതാരം എന്ന പ്രതിച്ഛായ സഹായിച്ചുവെന്നും അഭിപ്രായം ഉയര്‍ന്നു. ബിജെപിയുടെ ചിട്ടയായ പ്രവര്‍ത്തനം തൃശ്ശൂരിലെ വിജയത്തിന് കാരണമായെന്ന് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടി. സിപിഎം വിരുദ്ധ വോട്ടുകൾ മലബാറിൽ കോൺഗ്രസിന് കിട്ടിയപ്പോൾ തെക്കൻ കേരളത്തിൽ ബിജെപിയിലേക്കാണ് ആ വോട്ടുകൾ പോയതെന്നത് ഗൗരവതരമെന്നും ക്യാമ്പിൽ അഭിപ്രായം ഉയര്‍ന്നു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ വൻ ദുരന്തം ; ട്രെയിനിൽ പുക കണ്ടതോടെ ട്രാക്കിലേക്ക് ചാടിയവർക്ക് മേൽ മറ്റൊരു...

0
ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ട്രെയിനിന് തീപിടിച്ചെന്ന...

റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

0
റാന്നി: റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി...

ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു ; വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

0
പന്തളം :  ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു. വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്....

മലപ്പുറത്ത് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

0
മലപ്പുറം: ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായുള്ള പരിശോധനയിൽ മലപ്പുറത്ത് എംഡിഎംഎയുമായി രണ്ട് പേർ...